ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സിലെ പരിപാടികളുടെ സമയക്രമങ്ങള്‍ തയ്യാറായി. 

 

ജൂലൈ 13 ബുധന്‍ മുതല്‍ 16 ശനി വരെ അപ്‌സ്റ്റേറ്റ്‌ ന്യൂയോര്‍ക്കിലുള്ള ഓണേഴ്‌സ്‌ ഹേവന്‍ റിസോര്‍ട്ടിലാണ്‌ കോണ്‍ഫറന്‍സ്‌. ജൂലൈ 13, ബൂധന്‍ ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മണിക്കാണ്‌ കോണ്‍ഫറന്‍സ്‌ ചെക്ക്‌ ഇന്‍ തുടങ്ങുന്നത്‌.

 

 6 മണിക്ക്‌ ഘോഷയാത്ര തുടങ്ങും. വൈകിട്ട്‌ 7.30-ന്‌ അറ്റ്‌ലാന്റിക്ക്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്ക്‌ തുടക്കം. തുടര്‍ന്ന്‌ ഉദ്‌ഘാടനസമ്മേളനം.

 

 രാത്രി 8.30 മുതല്‍ 10 വരെ ഏയ്‌ഞ്ചല്‍ മെലഡീസ്‌ അവതരിപ്പിക്കുന്ന ക്രൈസ്‌തവ ഗാനമേള. റെജി (ജോസഫ്‌ പാപ്പന്‍) നേതൃത്വം നല്‍കും.

 

 രാത്രി 10-ന്‌ ബോണ്‍ഫയര്‍ ക്യാംപ്‌ ഫയര്‍. രാത്രി 11-ന്‌ ആദ്യദിന പരിപാടികള്‍ക്ക്‌ സമാപനം.
രണ്ടാം ദിനമായ ജൂലൈ 14 വ്യാഴാഴ്‌ച രാവിലെ 6.15-ന്‌ പ്രാര്‍ത്ഥനയോടെ തുടക്കം. 

 

പ്രഭാതഭക്ഷണത്തിനു ശേഷം ഒമ്പതിന്‌ പസിഫിക്ക്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്‌ മെത്രാപ്പോലീത്താ മുതിര്‍ന്നവര്‍ക്കായി പ്രസംഗം നടത്തും. 

 

അതേ സമയത്ത്‌ തന്നെ എംജിഒസിഎസ്‌എമ്മിനു വേണ്ടി അറ്റ്‌ലാന്റിക്ക്‌ ഹാളില്‍ ഫാ. ക്രിസ്റ്റഫര്‍ മാത്യു പ്രഭാഷണം നടത്തുന്നുണ്ട്‌. 

 

സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ വേണ്ടി എലിസബത്ത്‌ ജോയി നേതൃത്വം നല്‍കും. ലഘുഭക്ഷണത്തെ തുടര്‍ന്ന്‌ എല്ലാ വിഭാഗക്കാര്‍ക്കും വേണ്ടി ഗ്രൂപ്പ്‌ ഡിസ്‌കഷന്‍ നടത്തും. 12 മണിക്ക്‌ മധ്യാഹ്നപ്രാര്‍ത്ഥന. തുടര്‍ന്ന്‌ ഉച്ചഭക്ഷണം.

ഉച്ചകഴിഞ്ഞ്‌ രണ്ടു മണിക്ക്‌ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സൂപ്പര്‍സെഷനുകള്‍ ആരംഭിക്കും. ഫാസ്റ്റിങ്‌ ആന്‍ഡ്‌ ഫീസ്റ്റിങ്‌ എന്ന വിഷയത്തിലൂന്നി മാര്‍ നിക്കോളോവോസ്‌ സെഷന്‌ നേതൃത്വം നല്‍കും.

 

 വെളിപാട്‌ പുസ്‌തകവും ഓര്‍ത്തഡോക്‌സ്‌ ആരാധനാക്രമവും എന്ന വിഷയത്തിലൂന്നി ഫാ. സുജിത്‌ തോമസ്‌ നേതൃത്വം നല്‍കും.

 

 മൂന്നിന്‌ ഗ്രൂപ്പ്‌ ഫോട്ടോ സെഷന്‍. 3.30-ന്‌ ഇന്‍ഡോര്‍ ടെന്നീസ്‌ കോര്‍ട്ടിലും ക്യാമ്പ്‌ ഫയര്‍ ഏരിയയിലുമായി സ്‌പോര്‍ട്‌സ്‌ മത്സരങ്ങള്‍ നടക്കും. 

 

 വൈകിട്ട്‌ 5.30-ന്‌ ഡിന്നര്‍. തുടര്‍ന്ന്‌ ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും. ഏഴു മണിക്ക്‌ അറ്റ്‌ലാന്റിക്ക്‌ ഹാളില്‍ സന്ധ്യാപ്രാര്‍ത്ഥന. 7.30-ന്‌ അറ്റ്‌ലാന്റിക്കില്‍ ഡിവോഷണല്‍ അഡ്രസ്‌. രാത്രി എട്ടു മുതല്‍ വെറൈറ്റി എന്റര്‍ടെയ്‌ന്‍മെന്റ്‌സ്‌.

ജൂലൈ 15 വെള്ളിയാഴ്‌ച രാവിലെ ഏഴു മണിക്ക്‌ പസിഫിക്ക്‌ ഹാളില്‍ മലയാളത്തിലും അറ്റ്‌ലാന്റിക്ക്‌ ഹാളില്‍ ഇംഗ്ലീഷിലും പ്രഭാതപ്രാര്‍ത്ഥന. 7.45-ന്‌ ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും. തുടര്‍ന്നു പ്രഭാതഭക്ഷണം.

 

 ഉപവാസം അനുഷ്‌ഠിക്കുന്നവര്‍ക്കായി ധ്യാനം. ഒമ്പതിന്‌ മുതിര്‍ന്നവര്‍ക്ക്‌ വേണ്ടി പസിഫിക്ക്‌ ഹാളില്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്‌ മെത്രാപ്പോലീത്താ നടത്തുന്ന പ്രസംഗപരമ്പരയുടെ രണ്ടാം ഭാഗം. 

 

എം.ജി.ഒ.സി.എസ്‌.എമ്മിനു വേണ്ടി അറ്റ്‌ലാന്റിക്ക്‌ ഹാളില്‍ ഫാ. ക്രിസ്റ്റഫര്‍ മാത്യു പ്രസംഗിക്കും. കുട്ടികള്‍ക്ക്‌ വേണ്ടി 2.3.4 സമ്മിറ്റുകളില്‍ എലിസബത്ത്‌ ജോയിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍. തുടര്‍ന്ന്‌ 11 ന്‌ ഗ്രൂപ്പ്‌ ഡിസ്‌കഷന്‍, മധ്യാഹ്നപ്രാര്‍ത്ഥന. 

 

 ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം രണ്ടു മണിയോടു കൂടി സൂപ്പര്‍ സെഷന്‍ രണ്ടാം ഘട്ടം ആരംഭിക്കും. പസിഫിക്ക്‌ ഹാളില്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്‌ മെത്രാപ്പോലീത്താ നയിക്കുന്ന ഓപ്പണ്‍ ഫോറം. 

 

സമ്മിറ്റ്‌ രണ്ടില്‍ എലിസബത്ത്‌ ജോയി സംസാരിക്കും. കോണ്‍ഫറന്‍സ്‌ റൂം നാലില്‍ അമേരിക്കന്‍ ഭദ്രാസനവും മിഷന്‍ ദേവാലയങ്ങളും എന്ന വിഷയത്തില്‍ ഫാ. ക്രിസ്റ്റഫര്‍ മാത്യു സംസാരിക്കും. 

 

വൈകുന്നേരം നാലു മണിക്ക്‌ ക്ലര്‍ജി അസോസിയേഷന്‍, ബസ്‌കിയാമ അസോസിയേഷന്‍, സണ്‍ഡേ സ്‌കൂള്‍, മര്‍ത്തമറിയം എന്നിവകളുടെ യോഗം ചേരും. അത്താഴത്തിനു ശേഷം സന്ധ്യാപ്രാര്‍ത്ഥന, ക്വയര്‍ എന്നിവ നടക്കും. 

 

തുടര്‍ന്ന്‌ 7.45-ന്‌ മുതിര്‍ന്നവര്‍, ഫോക്കസ്‌, എംജിഒസിഎസ്‌എം, ചില്‍ഡ്രന്‍ വിഭാഗത്തില്‍ ധ്യാനയോഗങ്ങള്‍ വിവിധ ഹാളുകളിലായി നടക്കും. 8.30-ന്‌ കുമ്പസാരം. 


സമാപന ദിവസമായ ജൂലൈ 16-ന്‌ ശനിയാഴ്‌ച രാവിലെ വിശുദ്ധ കുര്‍ബാന അറ്റ്‌ലാന്റിക്ക്‌ ഹാളില്‍ രാവിലെ 6.45-ന്‌ നടക്കും. 9-ന്‌ സമാപന സമ്മേളനം. 10-ന്‌ ബ്രഞ്ച്‌. 11-ന്‌ ചെക്ക്‌ ഔട്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here