ആലപ്പുഴ: ഒന്നും മനസില്‍ കാണാതെ എസ്എന്‍ഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്‍ ഇങ്ങനെ പറയില്ല. സ്ഥാനത്തും അസ്ഥാനത്തും സിപിഎം നേതാക്കളെ കുറ്റംപറഞ്ഞിരുന്ന വെള്ളാപ്പള്ളിക്ക് ഇപ്പോള്‍ നിലപാടാണ്. ഭരണാധികാരിയായതോടെ പിണറായി വിജയന്‍ പുതിയ ആളായെന്നാണു വെള്ളാപ്പള്ളി നടേശന്റെ പ്രശംസ. വി.എസ്.അച്യുതാനന്ദനു പ്രായത്തിന്റെ കുഴപ്പമെന്നു വിമര്‍ശനം. മൈക്രോ ഫിനാന്‍സ് പദ്ധതി സംബന്ധിച്ച കേസില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന എസ്എന്‍ഡിപി യോഗം കൗണ്‍സില്‍ യോഗത്തിലാണു ജനറല്‍ സെക്രട്ടറിയുടെ പ്രശംസ. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ പക്വതയും മാന്യതയും ചിട്ടയുമായുള്ള പ്രവര്‍ത്തനമാണു കാഴ്ചവയ്ക്കുന്നതെന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പ്രതിപക്ഷം എന്നൊരു പക്ഷമില്ലാത്തതിനാല്‍ ഭരണപക്ഷത്തിന്റെ സുവര്‍ണകാലമാണിത്.

പക്ഷേ, വി.എസ്.അച്യുതാനന്ദനു പ്രായമാകുംതോറും എന്തോ കുഴപ്പം സംഭവിക്കുന്നുണ്ട്. എസ്എന്‍ഡിപിക്കെതിരെ എന്തെങ്കിലും പരാതി ആരെങ്കിലും പറഞ്ഞാല്‍ ജനറല്‍ സെക്രട്ടറിയെ വിളിച്ചു ചോദിച്ചു നിജസ്ഥിതി മനസിലാക്കാതെ വാദിഭാഗം മാത്രം കേട്ടു വിധി പറയുന്നതുപോലെയാണ് അച്യുതാനന്ദന്‍ പെരുമാറുന്നത്. ലാവ്‌ലിന്‍, ഐസ്‌ക്രീം കേസുകളുടെ പിറകെ എത്ര വര്‍ഷമായി നടക്കുന്നു? കോടതിപോലും വിഎസിനെ തള്ളിപ്പറഞ്ഞു പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകാനിരുന്നതാണെങ്കിലും അന്നു കേസിന്റെ അവധിക്കു കോടതിയില്‍ പോകേണ്ടിയിരുന്നതിനാലാണ് അതു സാധിക്കാത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതിനിടെ മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടു ക്രമക്കേടുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടപടിക്കൊരുങ്ങവേ സമുദായതലത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ എസ്എന്‍ഡിപി ഒരുങ്ങുന്നു. യോഗത്തിന്റെ കീഴിലെ യൂണിയനുകളെയും ശാഖായോഗങ്ങളെയും അണിനിരത്തി വിജിലന്‍സ് നീക്കത്തിനെതിരേ പ്രതിരോധം തീര്‍ക്കാനാണ് എസ്എന്‍ഡിപി തീരുമാനം. ഇതിന്റെ തുടക്കം ഇന്ന് ആലപ്പുഴയില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here