കൊച്ചി:അമ്പത്തൊന്ന് അക്ഷരങ്ങള്‍, അവയുടെ വൈവിധ്യം എന്നിവകൊണ്ടു സമ്പന്നമായ മലയാളഭാഷയ്ക്കു മുന്നില്‍ ലോകംകീഴടക്കിയ ഗൂഗിളും കീഴടങ്ങുന്നു. വ്യത്യസ്തമായ സംസ്‌കാരങ്ങളും ഭാഷകളും കൊണ്ട് സമ്പുഷ്ടമായ നമ്മുടെ രാജ്യത്തെ ഏറ്റവും കടുപ്പമേറിയ ഭാഷയേതാണെന്ന് ഈ ചോദ്യത്തിന് ‘എന്തിനും ഏതിനും’ ഉത്തരമുള്ള ഗൂഗിള്‍ ആദ്യം നല്‍കുന്ന ലിങ്ക് ഇതേ സംബന്ധിച്ച ക്വാറയിലെ ചോദ്യവും അതിനുള്ള ‘മലയാളം’എന്ന ഉത്തരവുമാണ്. ‘ദ ഹാര്‍ഡെസ്റ്റ് ലാംഗ്വേജ് ഓഫ് ഇന്ത്യ’ (the hardest language of india) എന്ന് ഗൂഗിള്‍ സര്‍ച്ച് ചെയ്യുമ്പോള്‍ ഗൂഗിള്‍ നല്‍കുന്ന ഉത്തരം നമ്മുടെ സ്വന്തം മലയാളത്തെ കേന്ദ്രീകരിച്ചാണ്. സൈന്യത്തിന്റെ പ്രധാന കമ്മ്യൂണിക്കേഷന്‍ ഡിവൈസ് റേഡിയോ ആയിരുന്ന കാലത്ത് ഇന്ത്യന്‍ സേന സന്ദേശം കൈമാറാന്‍ മലയാളമാണുപയോഗിച്ചിരുന്നത് എന്നു തന്റെ നെറ്റ്‌വര്‍ക്ക് പ്രൊഫസര്‍ പറഞ്ഞ കഥയും ഒരാള്‍ പങ്കുവച്ചിട്ടുണ്ട്. സംഭാഷണം ഡീകോഡ് ചെയ്യാന്‍ ശ്രമിച്ച പാക് സൈന്യത്തിന് പാട്ടയ്ക്കുള്ളില്‍ ചരലിട്ടു കുലുക്കിയതുപോലെയാണ് ശബ്ദം അനുഭവപ്പെട്ടത് എന്നും ഇയാള്‍ കൂട്ടിച്ചേര്‍ക്കുന്നു.

മലയാളം അറിയുന്നവര്‍ക്ക് മറ്റെല്ലാ ഭാഷകളും പഠിക്കുക എളുപ്പമായിരിക്കും എന്നത് മലയാളികള്‍ അഹങ്കാരത്തോടെ പറയുന്നതിന്റെ രഹസ്യം ഇതാണ്. ഇന്ത്യയില്‍ കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം. മലയാളം ദ്രാവിഡ ഭാഷാ കുടുംബത്തില്‍പ്പെടുന്നു. ഇന്ത്യയില്‍ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് നമ്മുടെ മലയാളഭാഷ. ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തി രണ്ട് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് മലയാളം.

LEAVE A REPLY

Please enter your comment!
Please enter your name here