ഫിലാഡല്‍ഫിയ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ (ഫോമ) 2016-18 ലേക്ക് ഫ്‌ളോറിഡയിലെ മയാമിയില്‍ വച്ചു നടന്ന തെരഞ്ഞെടുപ്പില്‍ മിഡ് അറ്റ്‌ലാന്റിക് റീജിയനിലെ ആറു സംഘടനകളായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ, കേരളാ ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ ഓഫ് അമേരിക്ക, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി, സൗത്ത് ജേഴ്‌സി അസോസിയേഷന്‍ ഓഫ് കേരളൈറ്റ്‌സ്, കേരള സമാജം ഓഫ് ന്യൂജേഴ്‌സി, ഡെലവെയര്‍ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ആര്‍.വി.പിയായി സാബു സ്കറിയയെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

സാബു സ്കറിയ മാപ്പിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പറായി പ്രവര്‍ത്തിക്കുന്നു. ഫോമയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാബുവിന്റെ പ്രവര്‍ത്തന പരിചയവും, നേതൃപാടവവും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നു മിഡ് അറ്റ്‌ലാന്റിക് റീജിയനിലെ എല്ലാ സംഘടനാ നേതാക്കളും ഒരുപോലെ വിലയിരുത്തി.

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയനിലെ എല്ലാ സംഘടനാ പ്രതിനിധികളോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം വരാനിരിക്കുന്ന രണ്ടുവര്‍ഷത്തെ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സംഘടനകളുടേയും സുഹൃത്തുക്കളുടേയും പൂര്‍ണ്ണ പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായി സാബു അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here