ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: കഴിഞ്ഞ മുപ്പതില്‍പ്പരം വര്‍ഷങ്ങളായി നോര്‍ത്ത് ന്യൂജേഴ്സിയില്‍ എല്ലാ ക്രിസ്തീയ വിഭാഗങ്ങളുടെയും കൂട്ടായ്മയായി പ്രവര്‍ത്തിക്കു അംഗീകൃത ചാരിറ്റബിള്‍ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍െറ ഗവേണിംഗ് ബോഡി യോഗം ചേര്‍്  ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുകയും സംഘടനയുടെ മുന്‍ പ്രസിഡന്‍റുമാരായ ശ്രീ ടി. എസ്. ചാക്കോ, പ്രൊഫ. സണ്ണി മാത്യൂസ് എിവരെ ആദരിക്കുകയും ചെയ്തു.

ഓരോ മൂന്നു മാസത്തിലും ഫെലോഷിപ്പിന്‍െറ ആഭിമുഖ്യത്തില്‍  പ്രാര്‍ത്ഥനാ യോഗം നടത്തുതിനും ഒക്ടോബര്‍ ആദ്യം കണ്‍വന്‍ഷന്‍ നടത്തുതിനും 2017 ജനുവരി 8ാം തീയതി ഞായറാഴ്ച വൈകിട്ട് ക്രിസ്തുമസ്സ് ന്യൂ ഇയര്‍ പ്രോഗ്രാം നടത്തുതിനും തീരുമാനിച്ചു. ടാക്സ് എക്സെംപ്റ്റ് ചാരിറ്റബിള്‍ സംഘടനയായ ബി. സി. എം. സി. ഫെലോഷിപ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുുണ്ടെങ്കിലും ഈ രംഗത്ത് കൂടുതല്‍ ക്രിയാത്മകമായ കര്‍മ്മ പരിപാടികള്‍ ആവിഷ്ക്കരിക്കുതിനും തീരുമാനമായി. ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍െറ ആവര്‍ഭാവത്തിന്‍െറയും നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെയും പ്രതിഫലനമായി ഒരു സ്മരണിക പ്രസിദ്ധീകരിക്കുവാനും ഗവേണിംഗ് ബോഡി തീരുമാനമെടുത്തു. അതിലേക്ക് പ്രൊഫ. സണ്ണി മാത്യൂസിനെ ചുമതലപ്പെടുത്തി. ടീനെക്ക് സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റ റവ. മോന്‍സി മാത്യു, ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് തോമസ് ഇവാലിക്കല്‍ ചര്‍ച്ച് വികാരി റവ. ലാജി വര്‍ഗീസ് എന്നിവരെ ഫെലോഷിപ്പിന്‍െറ പേട്രന്‍മാരായി സ്വാഗതം ചെയ്തു.

അനുമോദനയോഗം

ബര്‍ഗന്‍ കൗണ്ടി ഏഷ്യന്‍ അമേരിക്കന്‍ അഡ്വൈസറി ബോര്‍ഡ് മെമ്പറായി കൗണ്ടി എക്സിക്യൂട്ടീവ് നിയമിച്ച ഫെലോഷിപ്പിന്‍െറ മുന്‍ പ്രസിഡന്‍റും ബോര്‍ഡ് ഓഫ് ട്രസ്റ്റിയംഗവുമായ പ്രൊഫ. സണ്ണി മാത്യൂസിനെയും ഏഷ്യന്‍ അമേരിക്കന്‍ ദിനത്തോടനുബന്ധിച്ച് ബര്‍ഗന്‍ കൗണ്ടി  ഏഷ്യന്‍ അമേരിക്കക്കാര്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയ ജീവകാരുണ്യ അവാര്‍ഡ് ലഭിച്ച, മുതിര്‍ സാമൂഹ്യ പ്രവര്‍ത്തകനും ബി. സി. എം. സി. മുന്‍ പ്രസിഡന്‍റും  ട്രസ്റ്റിബോര്‍ഡ് മെമ്പറുമായ ശ്രീ ടി. എസ്. ചാക്കോയെയും ബി. സി. എം. സി. ഗവേണിംഗ് ബോഡിയുടെ  പ്രത്യേക യോഗം തദവസരത്തില്‍ ആദരിച്ചു. അനുമോദനയോഗത്തില്‍ പ്രസിഡന്‍റ്  അഡ്വ. റോയി ജേക്കബ് കൊടുമണ്‍ അധ്യക്ഷത വഹിച്ചു. ശ്രീ  ഏബ്രഹാം വര്‍ഗീസിന്‍െറ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ വൈസ് പ്രസിഡിന്‍റ് ശ്രീമതി സൂസന്‍ മാത്യു, സെക്രട്ടറി ശ്രീ രാജന്‍ മോഡയില്‍, ട്രഷറര്‍ ശ്രീ സെബാസറ്റ്യന്‍ ജോസഫ്, ശ്രീ സജി റ്റി. മാത്യു, ശ്രീ ഷാജി ജോണ്‍, ശ്രീ എഡിസന്‍ മാത്യു എിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.  മറുപടി പ്രസംഗത്തില്‍ ശ്രീ ടി. എസ്. ചാക്കോയും പ്രൊഫ. സണ്ണി മാത്യൂസും അനുമോദനത്തിനും ബി. സി. എം. സി. പ്രവര്‍ത്തകരുടെ  സ്നേഹത്തിനും നല്ല വാക്കുകള്‍ക്കും നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here