ചിക്കാഗോ: മാര്‍ത്തോമാ യുവജനസഖ്യം നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്റെ പതിനെട്ടാമത് ദേശീയ സമ്മേളനത്തോട് ചേര്‍ന്ന് യുവജനസഖ്യത്തിന്റെ പൂര്‍വ്വ പ്രവര്‍ത്തകരുടെ സമ്മേളനം ജൂലൈ 16-നു നടത്തപ്പെടുന്നു.നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വിവിധ പള്ളികളില്‍ നിന്നും യുവജനസഖ്യത്തിന്റെ മുന്‍കാല നേതാക്കള്‍ ഈ സമ്മേളനത്തിന് നേതൃത്വം കൊടുക്കുന്നു.

മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ വളര്‍ച്ചയുടെ പന്ഥാവില്‍ കൈപിടിച്ച് നടത്തിയ മുന്‍കാല നേതാക്കളും പ്രവര്‍ത്തകരും തങ്ങളുടെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെയ്ക്കുന്ന ഈ സമ്മേളനം യുവജസഖ്യത്തിന്റെ ചരിത്രത്തില്‍ പുത്തന്‍ ഏടുകള്‍ എഴുതിച്ചേര്‍ക്കും. ഈ സമ്മേളനത്തിന്റെ പഠനവിഷയം “അമേരിക്കയില്‍ മാറിവരുന്ന സാംസ്കാരിക ചുറ്റുപാടില്‍ ക്രിസ്തുവിന്റെ പ്രസക്തി’ എന്നതാണ്.

മുന്‍ ഭദ്രാസന സെക്രട്ടറി ജോസ് വര്‍ഗീസ് പൂന്തല മോഡറേറ്ററായ ഈ സമ്മേളനത്തില്‍ മുന്‍ സഭാ കൗണ്‍സില്‍ അംഗം റവ.ഡോ.കെ. സാലോമോന്‍ പഠന വിഷയം അവതരിപ്പിക്കും. യുവജനസഖ്യം മുന്‍ ഭദ്രാസന സെക്രട്ടറി സന്തോഷ് ഏബ്രഹാം, മുന്‍ ഭദ്രാസന ട്രഷറര്‍ – കൗണ്‍സില്‍ അംഗം ഏബ്രഹാം കെ. ദാനിയേല്‍, ഡോ. മാത്യു സാധു, മാത്യൂസ് ഏബ്രഹാം എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ദേശീയ സമ്മേളനത്തിലേക്ക് യുവജനസഖ്യത്തിന്റെ എല്ലാ മുന്‍കാല പ്രവര്‍ത്തകരേയും, നേതാക്കളേയും സ്വാഗതം ചെയ്യുന്നതായി ജനറല്‍ കണ്‍വീനര്‍ മോനിഷ് കെ. ജോണ്‍, കണ്‍വീനര്‍ ഐപ്പ് സി. വര്‍ഗീസ് എന്നിവര്‍ അറിയി­ച്ചു.

marthoma news

LEAVE A REPLY

Please enter your comment!
Please enter your name here