ടൊറന്റോ  :  കെയ്‌റോസ്  കാനഡാ മിഷന്‍  ടീം നയിക്കുന്ന  കുടുംബ  നവീകരണ  ധ്യാനം കാനഡയില്‍, നയാഗ്രക്കടുത്തു വെല്ലാന്‍ഡില്‍   ജൂലൈ 30  ഓഗസ്‌റ്  1 (ശനി  തിങ്കള്‍) വരെ തീയതികളില്‍ നടക്കും.  വെല്ലാന്‍ഡ് പോര്‍ട്ട് ഗെത്സമേന്‍ റിട്രീറ്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍  ഭക്ഷണവും താമസ സൗകര്യങ്ങളോടും കൂടി  മൂന്നുദിവസം താമസിച്ചുള്ള ഇംഗ്‌ളീഷ്  ധ്യാനമാണിത്.      

പ്രശസ്ത  ധ്യാന ഗുരുവും  അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ  ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍. റജി കൊട്ടാരം, ബ്രദര്‍.  ജെറിന്‍ ജൂബി (യുഎസ്), ബ്രദര്‍ ജോജി ജോബ് (യുഎസ്)  എന്നിവര്‍ വചന ശുശ്രൂഷയ്ക്കും സ്തുതി ആരാധനക്കും  ആത്മീയ കൌണ്‍സിലിങ്ങിനും നേതൃത്വം നല്‍കും.  ഗെത്സമേന്‍ മ്യൂസിക് മിനിസ്ട്രിയാണ്  ഗാന ശുശ്രൂഷ  നയിക്കുന്നത്.

മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും പതിമൂന്നു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും വെവ്വേറെയാണ് ധ്യാനം.  കെയ്‌റോസ്  യൂത്ത് ആന്‍ഡ് ടീന്‍ മിനിസ്ട്രിയാണ്  യുവാക്കളുടെയും കുട്ടികളുടെയും ധ്യാനം നയിക്കുന്നത്.  ബേബി സിറ്റിങ് സൗകര്യമുണ്ടായിരിക്കും. . 

രോഗ സൗഖ്യ പ്രാര്‍ത്ഥനകളും, വിടുതല്‍ ശുശ്രൂഷകളും അനുഭവ സാക്ഷ്യങ്ങളും കൂടാതെ  കുമ്പസാരത്തിനുള്ള പ്രത്യേക സൗകര്യവുമുണ്ട്.

ധ്യാനത്തിന് രജിസ്റ്റര്‍ ചെയ്യുവാന്‍  താഴെ പറയുന്ന ഫോണില്‍ ബന്ധപ്പെടുക.  

ഫോണ്‍ : 9053861111

വിലാസം:

Gethsemane Center

84008 Wellandport Rd, 

Wellandport, ON L0R 2J0, Canada

img-01.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here