സി.എസ്.ഐ  സീഫോർഡ് സഭയുടെ ആഭിമുഖൃത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി നടത്തിവരുന്ന വോളിബോൾ ടൂർണമെൻറ്  ഈ വർഷവും ഓഗസ്റ്റ് ആറാം തീയതി St. John’s University യിൽ (St.John’s University – Taffner Fieldhouse, Jamaica, NY 11439) നടത്തപ്പെടുന്നതാണ്. ട്രൈസ്റ്റേറ്റിലുള്ള വിവിധ സഭകളുടെ നേതൃത്വത്തിലുള്ള വോളിബോൾ ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെൻറ് രാവിലെ 8:30ന്  പ്രഗത്ഭരായ റഫറികളുടെ നിയന്ത്രണത്തിൽ ആരംഭിക്കും.

മത്സരം വർണാശബളമാക്കുവാൻ ന്യൂയോർക്കിലെ പ്രമുഖ ചെണ്ട മേള ഗ്രൂപ്, NYCHENDABOYZ നയിക്കുന്ന ചെണ്ട മേളം ഉണ്ടായിരിക്കുന്നതാണ്.  വിപുലമായ ക്രമീകരണങ്ങളോട് കൂടി നടത്തപ്പെടുന്ന ടൂർണമെൻറിൽ നാടൻ/അമേരിക്കൻ രുചിയുള്ള ഭക്ഷണശാല പ്രവർത്തിക്കുന്നതാണ്.  ടൂർണമെൻറിൻറെ ഫൈനൽ മത്സരങ്ങൾ UniTechTV.us വെബ്സൈറ്റിൽ 2:30pm മുതൽ തത്സമയ സംപ്രേഷണം ചെയ്യുന്നതുമാണ്.  ടൂർണമെൻറിൻറെ സമ്പൂർണ വിജയത്തിനായി എല്ലാ കായിക പ്രേമികളേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: റെവ. റോബിൻ മാത്യു (പ്രെസിഡൻറ്&വികാരി) 516-342-9879, മാത്യു ജോഷ്വാ (സെക്രട്ടറി) 516-761-2406, ഡോൺ തോമസ് (കൺവീനർ) 516-993-0697, ജോൺ ഡേവിഡ് (ജോയിൻറ് കൺവീനർ) 516-474-2326.

LEAVE A REPLY

Please enter your comment!
Please enter your name here