Home / അമേരിക്ക / 34-മത്‌ പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന് അനുഗ്രഹ സമാപ്തി.

34-മത്‌ പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന് അനുഗ്രഹ സമാപ്തി.

ഡാളസ്: ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഡാളസിലെ അഡിസണ്‍ പട്ടണത്തില്‍ നടന്ന 34-ാമത് പിസിനാക്ക് അനുഗ്രഹമായി സമാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമായി വിശേഷിക്കപ്പെട്ട ഈ കോണ്‍ഫറന്‍സില്‍ 8500 ഓളം വിശ്വാസികള്‍ പങ്കെടുത്തു. ജൂണ്‍ 30-ന് പാസ്റ്റര്‍ കോശി ഏബ്രഹാമിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനം നാഷണല്‍ കണ്‍വീനര്‍ റവ. ഷാജി കെ. ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു. റവ. ബാബു ചെറിയാന്‍, റവ. ഡാനിയേല്‍ കോളേണ്ട, റവ. ഫ്രാന്‍സിസ് ചാന്‍, റവ. കെ.സി. ജോണ്‍, റവ. പി.സി. ചെറിയാന്‍, റവ. ഡോ. ബി. വര്‍ഗ്ഗീസ്, സിസ്റ്റര്‍ ഗറ്റ്‌സിയല്‍ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹില്‍ സോഗ് നടത്തിയ ഗാന ശുശ്രൂഷയിലും ആയിരങ്ങള്‍ പങ്കെടുത്തു. ഡോ ബ്ലസന്‍ മേമന, സിസ്സര്‍ പേര്‍സിസ് ജോണ്‍ എന്നിവര്‍ മലായാളം ഹിന്ദി ഗാനങ്ങള്‍ക്ക് നേത്രത്വം നല്‍കി. നാഷണല്‍ ക്വയറിന്റെ കടന്ന് വരവ് ഹൃദ്യതയുണര്‍ത്തി. വിവിധ സെക്ഷനുകളില്‍ മറ്റനേക ദൈവദാസ•ാര്‍ വചനം ശ്യുശ്രൂഷിക്കയുണ്ടായി. ലേഡീസ് മീറ്റിംഗ്, ചില്‍ഡ്രന്‍സ് മീറ്റിംഗ്,…

രാജന്‍ ആര്യപ്പള്ളില്‍

ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഡാളസിലെ അഡിസണ്‍ പട്ടണത്തില്‍ നടന്ന 34-ാമത് പിസിനാക്ക് അനുഗ്രഹമായി സമാപിച്ചു.

User Rating: Be the first one !

ഡാളസ്: ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഡാളസിലെ അഡിസണ്‍ പട്ടണത്തില്‍ നടന്ന 34-ാമത് പിസിനാക്ക് അനുഗ്രഹമായി സമാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമായി വിശേഷിക്കപ്പെട്ട ഈ കോണ്‍ഫറന്‍സില്‍ 8500 ഓളം വിശ്വാസികള്‍ പങ്കെടുത്തു. ജൂണ്‍ 30-ന് പാസ്റ്റര്‍ കോശി ഏബ്രഹാമിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനം നാഷണല്‍ കണ്‍വീനര്‍ റവ. ഷാജി കെ. ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു. റവ. ബാബു ചെറിയാന്‍, റവ. ഡാനിയേല്‍ കോളേണ്ട, റവ. ഫ്രാന്‍സിസ് ചാന്‍, റവ. കെ.സി. ജോണ്‍, റവ. പി.സി. ചെറിയാന്‍, റവ. ഡോ. ബി. വര്‍ഗ്ഗീസ്, സിസ്റ്റര്‍ ഗറ്റ്‌സിയല്‍ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹില്‍ സോഗ് നടത്തിയ ഗാന ശുശ്രൂഷയിലും ആയിരങ്ങള്‍ പങ്കെടുത്തു. ഡോ ബ്ലസന്‍ മേമന, സിസ്സര്‍ പേര്‍സിസ് ജോണ്‍ എന്നിവര്‍ മലായാളം ഹിന്ദി ഗാനങ്ങള്‍ക്ക് നേത്രത്വം നല്‍കി. നാഷണല്‍ ക്വയറിന്റെ കടന്ന് വരവ് ഹൃദ്യതയുണര്‍ത്തി. വിവിധ സെക്ഷനുകളില്‍ മറ്റനേക ദൈവദാസ•ാര്‍ വചനം ശ്യുശ്രൂഷിക്കയുണ്ടായി. ലേഡീസ് മീറ്റിംഗ്, ചില്‍ഡ്രന്‍സ് മീറ്റിംഗ്, റൈറ്റേഴ്‌സ് ഫോറം മീറ്റിംഗ്, സ്‌പോര്‍ട്‌സ്, വിവിധ സംഗമങ്ങള്‍ എന്നിവയും നടത്തപ്പെട്ടു. ചരിത്ര മുഹൂര്‍ത്തമായ സ്മര്‍ണികയുടെ പ്രകാശനം നടത്തി. കൂടാതെ അമേരിക്കയില്‍ പ്രവര്‍ത്തനം ആരംഭിച്ച ബിലീവേഴ്‌സ് ജേണല്‍ യു.എസ്.എയുടെ പ്രകശനം പാസ്റ്റാര്‍ ഷാജി കെ. ഡാനിയേല്‍ ഐ.പി.സി. മുന്‍ പ്രസിഡണ്ട് റവ. കെ.സി. ജോണിന് നല്‍കി കൊണ്ട് നിര്‍വഹിച്ചു.

ഏറ്റവും വലിയ ജനസഞ്ചയമാണ് ഈ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. പ്രതീക്ഷച്ചതിലേറെ ജനം കടന്നു വന്നതിനാല്‍ ശനിയാഴ്ച രാവിലെ തന്നെ രജിസ്‌ട്രേഷന്‍ നിര്‍ത്തി വെയ്ക്കേണ്ടി വന്നത് പിസിനാക്കിന്റെ ചരിത്രത്തില്‍ ആദ്യത്തെ അനുഭവമാണ്. ഏറ്റവും അനുഗ്രഹമായി തീര്‍ന്ന ഈ കോണ്‍ഫറന്‍സില്‍ കടന്നു വന്ന ചിലര്‍ക്ക് രോഗ സൗഖ്യം ലഭിച്ചതായി സാക്ഷ്യങ്ങള്‍ പ്രസ്താവിച്ചു. റവ. ഷാജി കെ. ഡാനിയേല്‍, ബ്രദര്‍ റ്റിജു തോമസ്, ബ്രദര്‍ തോമസ് വര്‍ഗ്ഗീസ്, ബ്രദര്‍ ഏബ്രഹാം ജോര്‍ജ്ജ് തുടങ്ങിയവര്‍ 34-ാമത് കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കി. കൂടാതെ റവ. കെ.സി. ജോണ്‍, റവ. വെസ്ലി മാത്യു, ബ്രദര്‍ ഷാജി മണിയാറ്റ് എന്നിവരുടെ നേതൃത്വത്തില്‍ ലോക്കല്‍ ടിം സജീവമായി പ്രവര്‍ത്തിച്ചു. മെച്ചതായ താമസ സൗകര്യങ്ങളും ആഹാര ക്രമീകരണങ്ങളും നല്‍കപ്പെട്ട ഈ കോണ്‍ഫറനസ് എല്ലാ മേഖലയിലും അനുഗ്രഹമായി തീര്‍ന്നു. അഭിനന്ദനം അറിയിച്ചുകൊണ്ട് ഈമെയില്‍, സോഷ്യല്‍ മീഡിയവഴി ആയിരക്കണക്കിന് മെസ്സേജുകളാണ് നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്നത്.

പാസ്റ്റര്‍ ഷാജി കെ. ഡാനിയേലിന്റെ അദ്ധ്യക്ഷതയില്‍ ഞായറാഴ്ച രവിലെ ആരംഭിച്ച ആരാധനയില്‍ ഐ.പി.സി മുന്‍ പ്രസിഡണ്ട് പാസ്റ്റര്‍ കെ. എം. ജോസഫ് തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. ഡാളസിലെ മിക്ക സഭകളും ആരാധനയില്‍ പങ്കെടുത്തു. നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ തോമസ് വര്‍ഗ്ഗീസ് സാമ്പത്തീകമായ വിവരങ്ങളെക്കുറിച്ചും നാഷണല്‍ സെക്രട്ടറി ബ്രദര്‍ റ്റിജു തോമസ് നന്ദിയും അറിയിച്ചു. ഐ.പി.സി ജനറല്‍ വൈസ് പ്രസിഡണ്ട് റവ. ഡോ. ബേബി വര്‍ഗീസിന്റ് പ്രാര്‍ത്ഥനയോടെ 34-ാമത് കോണ്‍ഫറന്‍സ് സമാപനം കുറിച്ചു.

Check Also

കെസിസിഎന്‍എ പതിമൂന്നാമത് അറ്റ്‌ലാന്റ കണ്‍വെന്‍ഷനിലേക്ക് സ്വാഗതം (ജസ്റ്റിന്‍ പുത്തന്‍പുരയില്‍ KCAG President)

അറ്റ്‌ലാന്റ: ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍ ആയ ജോര്‍ജിയ വേള്‍ഡ് കോണ്‍ഗ്രസ് സെന്റര്‍ & ഓംനി ഹോട്ടലില്‍ …

Leave a Reply

Your email address will not be published. Required fields are marked *