ഫീനിക്‌സ്: അരിസോണയിലെ ഐപിസി സഭയുടെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 29 വെള്ളി യാഴ്ച വൈകിട്ട് 7 മണി മുതല്‍ 9 വരെയും ജൂലൈ 30 ശനിയാഴ്ചയ വൈകിട്ട് 7 മുതല്‍ 9 വരെയും കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ നടക്കും. ജൂലൈ 31 നു ഞായറാഴ്ച രാവിലെ 11 മണിക്കുള്ള വിശുദ്ധ ആരാധനയോടെ കണ്‍വെന്‍ഷന്‍ സമാപിക്കും.

ഫീനിക്‌സ് അന്തര്‍ ദേശീയ വിമാനത്താവളത്തിന് അടുത്തുള്ള ബഥേല്‍ ഐ പി സി ചര്‍ച്ചില്‍ (2733 E Broadway Rd, Phoenix, AZ 85040) വച്ചാണ് യോഗങ്ങള്‍ നടക്കുന്നത് . കേരളത്തില്‍ നിന്നുള്ള അനുഗ്രഹീത പ്രാസംഗികന്‍ പാസ്റ്റര്‍ ജോസ് അതുല്യ ഈ ദിവസങ്ങളില്‍ ദൈവവചനഘോഷണം നടത്തും.

ഈ കണ്‍വെന്‍ഷനില്‍ വന്നു പങ്കുചേര്ന്നു അനുഗ്രഹീതരാകുവാന് ഏവരെയും ഹൃദയപൂര്വ്വം സ്വാഗതം ചെയ്യുന്നതായി പാസ്റ്റര്‍ ജോണ്‌സന്‍ ജോര്‍ജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ജോണ്‍സണ്‍ ജോര്‍ജ് (480) 999 0147. ഈമെയില്‍: bethelipcaz@gmail.com website www.ipcbethel.org

LEAVE A REPLY

Please enter your comment!
Please enter your name here