ന്യൂയോര്‍ക്ക്: ജൂലൈ 16-ാം തിയ്യതി ശനിയാഴ്ച നടന്ന വാശിയേറിയ വനിതാ യൂത്ത് ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റില്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി ഒന്നാം സ്ഥാനം നേടി.
റിയാ റോയ്, റെയ്‌നാ റോയി, റെയ്‌നാ രാജു, ജൂലിയ രാജു, സെറീനാ ജോര്‍ജ്, സാറാ ജോര്‍ജ്, ബെറ്റ്സി തോമസ്, ബെക്കി ഫിലിപ്പ്, ഷാരന്‍ ജോര്‍ജ് എന്നിവര്‍ ടീം അംഗങ്ങളായിരുന്നു.

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയിലേയും, യോങ്കേഴ്‌സ് സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയിലേയും യുവതീയുവാക്കളാണ് ടീമില്‍ കളിച്ചത്. 17-ാം തിയ്യതി ഞായറാഴ്ച വി. കുര്‍ബ്ബാനയ്ക്ക് ശേഷം സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പാ ടീമിന് ട്രോഫി കൈമാറുകയും, ടീം അംഗങ്ങളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.

പി.ആര്‍.ഒ. കുര്യാക്കോസ് തരിയന്‍ അറിയിച്ചതാണിത്.

image

LEAVE A REPLY

Please enter your comment!
Please enter your name here