ചെന്നൈ: രജനീകാന്ത് ചിത്രമായ കബാലി ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടി കടന്നപ്പോള്‍ അമേരിക്കയില്‍ നിന്ന് ചെന്നൈയിലെത്തിയ നായകനും സന്തോഷം മറച്ചുവച്ചില്ല. യുഎസില്‍ അവധിക്കാലം പൂര്‍ത്താക്കി ചെന്നൈയിലെത്തിയ രജനികാന്ത് സ്വന്തം കൈപ്പടയിലെഴുതിയ കത്തിലൂടെയാണ് ആരാധകരോട് നന്ദി പറഞ്ഞത്. എന്നാല്‍ കത്തില്‍ തലൈവര്‍ക്ക് പിഴച്ചു. ജൂലായ് 26 2016ന് പകരം 26-07-2017 എന്നാണ് രജനി രേഖപ്പെടുത്തിയത്. പിഴവ് സംഭവിച്ചത് രജനിക്കായതിനാല്‍ ഇതും ആരാധകര്‍ ട്രോളാക്കി മാറ്റി. അടുത്ത വര്‍ഷത്തേക്കുള്ള കത്ത് അണ്ണന്‍ ഒരു വര്‍ഷം മുമ്പേ എഴുതിയെന്നായി ട്രോളന്മാര്‍.

കബാലിയിലെ രജനീകാന്തിന്റെ അഭിനയം വന്‍ പ്രശംസകള്‍ക്ക് വഴിവച്ചിരുന്നു. രജനിയുടെ കരിയറിലെ നാഴികക്കല്ലായ ചിത്രമെന്ന വിശേഷണവും കബാലിക്ക് ലഭിച്ചു. ആരോഗ്യസംബന്ധമായ ചില പരിശോധനകള്‍ അമേരിക്കയില്‍ വച്ച് നടന്നതായും പൂര്‍ണ ആരോഗ്യവാനാണെന്നും രജനി ആരാധകരെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here