എഡ്മണ്ടന്‍: സെന്റ്­ മേരീസ്­ യാക്കോബായ സുറിയാനി ഓര്ത്തന്‍ഡോക്‌സ് പള്ളിയുടെ പ്രധാന പെരുന്നാളായ വിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ഈവര്‍ഷം ആഗസ്റ്റ് 13, 14 (ശനി, ഞായര്‍) തീയതികളില്‍ പാര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്നു. മൂന്നു പുരോഹിതന്മാരുടെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന സമൂഹബലിയാണ് ഈ വര്‍ഷത്തെ സവിശേഷതഎന്ന് വികാരി റവ.ഫാ.സെബു പോള്‍ വെണ്ട്രപ്പിള്ളില്‍ അറിയിക്കുന്നു. ആഗസ്റ്റ് 12 , 13, 14 തീയതികളില്‍നടക്കുന്ന ജെ.എസ്.വി.ബി.എസിന്റെ സമാപനവും, സണ്‍ഡേ സ്കൂള്‍വാര്‍ഷികവും, ജെ.എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിക്കുന്നതാണ്.

ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തില്‍ പെട്ട ഈ പള്ളി, “അമ്മയുടെ പള്ളി’ എന്ന് നാമകരണം ചെയ്തു അനുഗ്രഹിച്ചു സ്ഥാപിച്ചത് കാലം ചെയ്ത പരി: ഇഗ്‌നാതിയോസ് സക്കാ ഒന്നാമന്‍ പാത്രിയാര്‍ക്കീസ് ബാവയാണ്. പരിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ടും, വി. ഗീവറുഗീസ് സഹദായുടെ തിരുശേഷിപ്പും സ്ഥാപിതമായിട്ടുള്ള അനുഗ്രഹീത സെന്റ്­ മേരീസ്­ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ചാപ്പലാണ് സെന്റ്­ മേരീസ്­ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി. പെരുന്നാള്‍ ദിവസത്തില്‍ വിശ്വാസികള്‍ക്ക് ഇടക്കെട്ടും തിരുശേഷിപ്പും വണങ്ങി മുത്തുനതിനുള്ള അവസരം ലഭിക്കുന്നു.

അനുഗ്രഹത്തിന്റെ ഉറവിടമായ വിശുദ്ധ അമ്മയുടെ മധ്യസ്ഥതയില്‍ അനേകര്‍ ഇവിടെ ആശ്വാസം കണ്ടെത്തുന്നു . എല്ലാ ഞായറാഴ്ചയും വിശുദ്ധ കുര്‍ബ്ബാനയും , വിശുദ്ധഅമ്മയോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയും ഈ പള്ളിയില്‍ നടത്തപ്പെടുന്നു. വിശുദ്ധ ശെമവോന്‍ ശ്ലീഹായും, വിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയും ഇടവകയുടെ കാവല്‍പിതാക്കന്മാരാണ്.

ഈവര്‍ഷത്തെ പെരുന്നാളാഘോഷങ്ങളിലും, തുടര്‍ന്നുള്ള നേര്‍ച്ചസദ്യയിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും കര്‍തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു. വിശദ വിവരങ്ങള്‍ www.stmarysedmonton.ca ല്‍ ലഭ്യമാണ്

വികാരി: റവ.ഫാ.സെബു പോള്‍ വെണ്ട്രപ്പിള്ളില്‍
ട്രസ്റ്റി : വര്‍ഗീസ് ഐസക്
സെക്രട്ടറി : സിനോജ് എബ്രഹാം

Contact Details:
Website: www.stmarysedmonton.ca
Email: secretary@stmarysedmonton.ca
Phone: 1(780) 851-5424, 1(780) 616-2325

edmonton1

LEAVE A REPLY

Please enter your comment!
Please enter your name here