അമേരിക്കയിലെ പ്രവാസി സംഘടനകള്‍ അവര്‍ താമസിക്കുന്ന നഗരത്തെ കേരളത്തിലെ മുനിസിപ്പാലിറ്റികളുമായി ബന്ധിപ്പിക്കുന്ന “സിസ്റ്റര്‍ സിറ്റി’ പ്രോഗ്രാമിനു തുടക്കമായി. തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ, വൈക്കം മുനിസിപ്പാലിറ്റികളാണ് ഈ പദ്ധതിയില്‍ തത്പരരായി മുന്നോട്ടുവന്നിട്ടുള്ളത്. അമേരിക്കയിലെ ഇന്ത്യന്‍ ഐ.ടി ഉദ്യോഗസ്ഥരുടെ സംഘടനയായ “നൈപ്പ്’ ആണ് ഇതിനു മുന്‍കൈ എടുക്കുന്നത്.

കേരളത്തിലെ ഏതെങ്കിലും മുനിസിപ്പാലിറ്റിയോ, അല്ലെങ്കില്‍ ഏതെങ്കിലും ഒരു നഗരത്തെയോ അമേരിക്കയിലെ ഒരു സിറ്റിയുമായി ബന്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇപ്പോള്‍ ഇന്ത്യയിലെ മെട്രോ നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബാംഗളൂരൂ തുടങ്ങിയ നഗരങ്ങള്‍ക്കാണ് ലോകരാജ്യങ്ങളുമായി സിസ്റ്റര്‍ സിറ്റി പദ്ധതിയുള്ളത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളവും ഈ നിലയിലേക്ക് ഉയര്‍ന്നുവരും.

ലക്ഷ്യങ്ങള്‍:

* സമൂഹങ്ങള്‍ തമ്മിലുള്ള സാംസ്കാരിക കൈമാറ്റം
* ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ധര്‍മ്മസ്ഥാപനങ്ങളുമായുള്ള സാമൂഹിക സഹകരണം, (റോട്ടറി ക്ലബ്, റെഡ്‌ക്രോസ്)
* സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം.
* ഏറ്റവും മികച്ച വ്യാപാര സഹകരണം
* ടൂറിസം വികസനം
* കേരളവും അമേരിക്കയും തമ്മിലുള്ള കയറ്റുമതി ഇറക്കുമതി കരാര്‍.
* ഭാഷ മെച്ചപ്പെടുത്തുന്നതിനുള്ള അവസരം.

ഈ പദ്ധതിയില്‍ പങ്കാളികളാകാന്‍ തത്പര്യമുള്ള അമേരിക്കന്‍ മലയാളികള്‍ ബന്ധപ്പെടുക: ഫോണ്‍: 847 562 1051, ഇമെയില്‍: shoji@naaiip.org

 

LEAVE A REPLY

Please enter your comment!
Please enter your name here