ഹ്യൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവക സൺ‌ഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്ന വെക്കേഷന് ബൈബിൾ സ്കൂൾ സമാപിച്ചു. ജൂലൈ 28 വ്യാഴാഴ്ച രാവിലെ മുതൽ ആരംഭിച് വി ബി എസിൽ കുട്ടികൾക്കു മാത്രമല്ല മുതിന്നവർക്കും പ്രേത്യേക പരിപാടികൾകൊണ്ട് അവിസ്മരണീയ അനുഭവങ്ങൾ നൽകിയാണ് ഈ വർഷത്തെ വി ബി എസിനു സമാപനം കുറിക്കപ്പെട്ടതു.
ജൂലൈ 30നു വൈകുന്നേരം 4 മണിക് ആയിരുന്നു സമാപനം. 249 കുട്ടികൾ രജിസ്റ്റർ ചെയ്ത വി ബി എസിൽ 41 അധ്യാപകരും 21 വോളന്റീർസ് ഉം ഒപ്പം ഇടവകയിലെ നൂറുകണക്കിന് മുതിർന്നവരും ഒത്തുചേർന്നപ്പോൾ മൂന്നു ദിവസം ട്രിനിറ്റി മാർത്തോമ ദേവാലയത്തിനു ഉത്സവപ്രതീതിയാരുന്നു.
ശ്രുതി മനോഹാരമായ പാട്ടുകൾ, ക്രഫ്റ്റുകൾ, ബൈബിൾ കഥാകാലത്തെ വിനോദ പരിപാടികൾ, ആക്ഷൻ പാട്ടുകൾ ഇവയൊക്കെയാൽ സന്തോഷഭരിതമായ ഒരു വി ബി എസിൽ അർത്ഥവത്തായ രീതിയിൽ വേദപുസ്തക ക്ലാസുകൾ ക്രമീകരിച്ചപ്പോൾ കുഞ്ഞുകളുടെ മനസ്സിൽ അവധിക്കാലത്തെ മധുരം നിറഞ്ഞ ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് വി ബി എസ് സമാപിച്ചത്.
സമാപന ദിവസം വി ബി എസിൽ സംബന്ധിച്ച എല്ലാ കുട്ടികളും അധ്യാപകരും വോളന്റീർസും പംകെടുത്ത സമർപ്പണ ശ്രിശ്രുഷയിൽ തങ്ങൾ വി ബി എസിൽ കൂടി ദർശിച്ച യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവും കർത്താവുമായ പുനർപ്രതിഷ്ഠിച്ചപ്പോൾ ഈ വർഷത്തെ വേദാധ്യയന സ്കൂൾ അർഥപൂർണമായി.
മൂന്നു ദിവസം ദേവാലയത്തിൽ എത്തി ചേർന്ന മാതാപിതാക്കളും മുതിർന്നവരും തങ്ങളുടെ ഗൃഹാതുരതത്ത തൊട്ടുനിർതി കേരലിയാ ഭക്ഷണ വിഭവങ്ങളുടെ ഒരു കലവറ ഒരുക്കികൊണ്ടു ആണ് വി ബി എസിനു തങ്ങളുടെ പിന്തുണ അറിയിച്ചത്പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും കൊണ്ട് സമ്ബന്നമായിരുന്നു വി ബി എസ് ദിനങ്ങൾ. മുയ്തീർന്നവർക്കായി പ്രേത്യേക സെക്ഷൻ ഉണ്ടാരുന്നു.

ഈ വർഷട്രത്തെ വി ബി എസ്സിന്റെ വിജയകരമായ നടത്തിപ്പിന് റവ.മാത്യു ഫിലിപ്പ് (വികാരി) റവ. ഫിലിപ്പ് ഫിലിപ്പ് (അസി. വികാരി) ഷൈനി ജോർജ് (കോ-ഓർഡിനേറ്റർ) അനിൽ വര്ഗീസ് (സൺ‌ഡേ സ്കൂൾ സൂപ്രണ്ട്) ഷിബി സ്കറിയ (അസി.സൂപ്രണ്ട്) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു.

Photo3

VBS Main Photo

VBS13

VBS11

VBS9

VBs Phot1

LEAVE A REPLY

Please enter your comment!
Please enter your name here