36.php

ഫിലാഡല്‍ഫിയ: സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ ഫിലാഡല്‍ഫിയായില്‍ നടക്കാന്‍ പോകുന്ന ലോകകുടുംബസംഗമത്തിലും, ന്യൂയോര്‍ക്ക്, വാഷിങ്ങ്ടണ്‍ ഡി. സി. എന്നിവിടങ്ങളില്‍ നടക്കുന്ന പ്രത്യേക പരിപാടികളിലും പങ്കെടുക്കാനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അമേരിക്കന്‍ തിര്‍ത്ഥാടനത്തിന്റെ വിശദവിവരങ്ങള്‍ വത്തിക്കാന്‍ ജൂണ്‍ 30 നു വിശേഷാല്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചതനുസരിച്ചുള്ള വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
ക്യൂബന്‍ പര്യടനത്തിനുശേഷം 2015 സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച്ച വൈകുന്നേരം നാലുമണിക്ക് വാഷിങ്ങ്ടണ്‍ ഡി. സി. യില്‍ എത്തിച്ചേരുന്നു.അന്നു പൊതുപരിപാടികള്‍ ഒന്നും ഉണ്ടായിരിക്കുന്നതല്ല.
സെപ്റ്റംബര്‍ 23 ബുധനാഴ്ച്ച രാവിലെ 9:15 നു വൈറ്റ്ഹൗസില്‍ പ്രസിഡന്റ് ഒബാമാ ഔദ്യോഗിക സ്വീകരണം നല്‍കുന്നു. 11:30 നു യു. എസ്. ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ച്ചയും മധ്യാഹ്നപ്രാര്‍ത്ഥനയും സെ. മാത്യൂസ് കത്തീഡ്രലില്‍. വൈകുന്നേരം 4:15 നു വാഴ്ത്തപ്പെട്ട ജൂനിപ്പെറോ സെറായെ വിശുദ്ധനാക്കുന്ന ചടങ്ങും, വിശുദ്ധ കുര്‍ബാനയും നാഷണല്‍ ഷ്രൈന്‍ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ബസിലിക്കയില്‍.
24 വ്യാഴാഴ്ച്ച രാവിലെ 9:20 നു യു. എസ്. കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു. 11:15 നു വാഷിങ്ങ്ടണ്‍ സിറ്റിയിലുള്ള സെ. പാട്രിക്ക് ദേവാലയവും, വാഷിങ്ങ്ടണ്‍ അതിരൂപതയുടെ കാത്തലിക് ചാരിറ്റീസും സന്ദര്‍ശിക്കുന്നു.
വൈകുന്നേരം നാലുമണിക്ക് ന്യൂയോര്‍ക്കിനു തിരിക്കുന്നു. 6:45 നു ന്യൂയോര്‍ക്ക് സെ. പാട്രിക്ക് കത്തീഡ്രലില്‍ സന്ധ്യാ പ്രാര്‍ത്ഥന നയിക്കുന്നു.
25 വെള്ളിയാഴ്ച്ച രാവിലെ 8:30 നു ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുന്നു. 11:30 നു 9/11 മെമ്മോറിയല്‍ മ്യൂസിയത്തില്‍ സര്‍വമത പ്രാര്‍ത്ഥനാസര്‍വീസ് നയിക്കുന്നു. വൈകുന്നേരം നാലുമണിക്ക് ഈസ്റ്റ് ഹാര്‍ലെമിലുള്ള ഔവര്‍ ലേഡി ക്വീന്‍ ഓഫ് എയ്ഞ്ചല്‍സ് സ്‌കൂള്‍ സന്ദര്‍ശനം. 6:00 മണിക്ക് മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ദിവ്യബലിയര്‍പ്പിക്കുന്നു.
26 ശനിയാഴ്ച്ച രാവിലെ പത്തര മണിക്ക് ഫിലാഡല്‍ഫിയാ അതിരൂപതയുടെ ആസ്ഥാനദേവാലയമായ സെയിന്റ്‌സ് പീറ്റര്‍ ആന്റ് പോള്‍ കത്തീഡ്രല്‍ ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിക്കുന്നു.
വൈകുന്നേരം 4:45 നു ഇന്‍ഡിപെന്‍ഡന്‍സ് മാള്‍ സന്ദര്‍ശനം. ഏഴര മണിമുതല്‍ ലോക കുടുംബ കോണ്‍ഗ്രസിനോടനുബന്ധിച്ച് ബഞ്ജമിന്‍ ഫ്രാങ്ക്‌ളിന്‍ പാര്‍ക്ക് വേയില്‍ ഒരുക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഫാമിലീസില്‍ പങ്കെടുക്കുന്നു.
27 ഞായറാഴ്ച്ച രാവിലെ 9:15 നു സെ. ചാള്‍സ് ബൊറോമിയോ സെമിനാരി ചാപ്പലില്‍ ബിഷപ്പുമാരുമായി അഭിമുഖം. പതിനൊന്നു മണിക്ക് കറാന്‍-ഫ്രംഹോള്‍ഡ് കറക്ഷണല്‍ ഫസിലിറ്റിയിലെ അന്തേവാസികളെ സന്ദര്‍ശിക്കുന്നു.
ഞായറാഴ്ച്ച നാലുമണിക്ക് വേള്‍ഡ് മീറ്റിങ്ങ് ഓഫ് ഫാമിലീസിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത് ദിവ്യബലിയര്‍പ്പിക്കുന്നു. ഏഴുമണിക്ക് വേള്‍ഡ് മീറ്റിങ്ങ് ഭാരവാഹികളും, വോളന്റിയേഴ്‌സും, ഗുണഭോക്താക്കളുമായി കൂടിക്കാഴ്ച്ച.
വൈകിട്ട് 8 മണിക്ക് അമേരിക്കന്‍ തീര്‍ത്ഥാടനം അവസാനിപ്പിച്ച് റോമിനു തിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് അമേരിക്കന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

http://www.usccb.org/about/leadership/holy-see/francis/papal-visit-2015/2015-papal-visit-schedule.cfm

Schedule: 2015 Apostolic Journey of Pope Francis to the United States of America

 

Here is the schedule for Pope Francis’ September 2015 Apostolic Journey to the United States of America as released by the Vatican on June 30, 2015.  All times listed are Eastern Daylight Time.

tuesday, september 22 (washington, dc)

  • 4:00 p.m.  Arrival from Cuba at Joint Base Andrews

wednesday, sePtember 23 (washington, dc)

  • 9:15  a.m. Welcome ceremony and meeting with President Obama at the White House
  • 11:30 a.m. Midday Prayer with the bishops of the United States, St. Matthew’s Cathedral
  • 4:15  p.m.  Mass of Canonization of Junipero Serra, Basilica of the National Shrine of the Immaculate Conception

thursday, september 24 (washington, dc, new york city)

  • 9:20  a.m.  Address to Joint Session of the United States Congress
  • 11:15 a.m. Visit to St. Patrick in the City and Catholic Charities of the Archdiocese of Washington
  • 4:00 p.m.   Depart from Joint Base Andrews
  • 5:00 p.m.   Arrival at John F. Kennedy International Airport
  • 6:45 p.m.   Evening Prayer (Vespers) at St. Patrick’s Cathedral

FRIDAY, SEPTEMBER 25 (NEW YORK CITY)

  • 8:30  a.m. Visit to the United Nations and Address to the United Nations General Assembly
  • 11:30 a.m. Multi-religious service at 9/11 Memorial and Museum, World Trade Center
  • 4:00  p.m. Visit to Our Lady Queen of Angels School, East Harlem
  • 6:00  p.m.  Mass at Madison Square Garden

saturday, september 26 (new york city, philadELphia)

  • 8:40  a.m.  Departure from John F. Kennedy International Airport
  • 9:30  a.m.  Arrival at Atlantic Aviation, Philadelphia
  • 10:30 a.m. Mass at Cathedral Basilica of Sts. Peter and Paul, Philadelphia
  • 4:45  p.m. Visit to Independence Mall
  • 7:30  p.m.  Visit to the Festival of Families Benjamin Franklin Parkway

sunday, September 27 (philadelphia)

  • 9:15   a.m.  Meeting with bishops at at St. Martin’s Chapel, St. Charles Borromeo Seminary
  • 11:00  a.m. Visit to Curran-Fromhold Correctional Facility
  • 4:00  p.m. Mass for the conclusion of the World Meeting of Families, Benjamin Franklin Parkway
  • 7:00   p.m.  Visit with organizers, volunteers and benefactors of the World Meeting of Families, Atlantic Aviation
  • 8:00   p.m.  Departure for Rome

LEAVE A REPLY

Please enter your comment!
Please enter your name here