മലയാളികള്‍ക്ക് അഭിമാനമായി രണ്ടു മലയാളി യുവാക്കള്‍ ചേര്‍ന്ന് തിരികൊളുത്തിയ “ഡീയര്‍ കലാം സാര്‍ ‘ എന്ന പോസ്റ്റ്­ കാര്‍ഡ് യജ്ഞം ഭാരതത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പോലും അതിശയകരമായ രീതിയിലുള്ള പിന്തുണയോടെ പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നു. അടുത്ത ആഴ്ച്ച ഉപരാഷ്ട്രപതി മുഹമ്മദ്­ ഹമീദ് അന്‍സാരി ഡല്‍ഹിയില്‍ പുറത്തിറക്കുന്ന പതിനായിരത്തിലധികം പേരുടെ കൈയക്ഷരത്തോടെ 200 നഗരങ്ങളില്‍ നിന്ന് 9 ഭാഷകളിലുള്ള എഴുത്തുകളും . ശശി തരൂരിന്റെ ആമുഖവും എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ അവതാരികയും, ഒരു ലക്ഷത്തില്‍ പരം സൃഷ്ടികളില്‍ നിന്നും തെരഞ്ഞെടുത്ത 350 ഓളം രചനകളും സമന്വയിപ്പിച്ച പുസ്തകം മലയാളി സമൂഹത്തിന് അഭിമാനിക്കാവുന്ന ചരിത്രമാവുകയാണ്. കോട്ടയം ഉഴവൂര്‍ കൈപ്പിങ്കില്‍ സജിയും കോട്ടയം കാരിത്താസ് ഇടയാടില്‍ ജൂബിയും ചേര്‍ന്ന് രൂപം കൊടുത്ത ലെറ്റര്‍ ഫാം എന്ന എന്‍ ജി ഒ ആണ് ഈ സംരഭത്തിന് പിന്നില്‍.

കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍ 15ന് കലാമിന്റെ ഓര്‍മ്മ പുതുക്കിയും കലാമിന് ആദരവായും കൈകൊണ്ടെഴുതിയ പോസ്റ്റ് കാര്‍ഡുകള്‍ തയ്യാറാക്കുകയെന്ന യജ്ഞം തുടങ്ങികൊണ്ടായിരുന്നു. ഡിയര്‍ കലാം സര്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. മുന്‍ രാഷ്ട്രപതിയെക്കുറിച്ചുള്ള ചിന്തകള്‍ ഓരോരുത്തര്‍ക്കും പോസ്റ്റ് കാര്‍ഡിലൂടെ പങ്കു വച്ചുകൊണ്ട് യശ്ശശീരനായ കലാം സാറിന് പോസ്റ്റ്­ കാര്‍ഡ് എഴുതികൊണ്ടായിരുന്നു പദ്ധതി മുന്നേറിയത്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് പദ്ധതിക്കുണ്ടായത്. കത്തിന്റേയോ കവിതയുടേയോ ചിത്രങ്ങളുടേയോ രൂപത്തില്‍ കലാമിനെ അനുസ്­മരിയ്ക്കാനുള്ള അവസരമായിരുന്നു ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്തത്. രണ്ട് ഘട്ടങ്ങളായാണ് പരിപാടി സംഘടിപ്പിച്ചത്. 22 സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളും വിവിധ കോര്‍പ്പറേറ്റുകള്‍ക്കും പരിപാടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ഒരു ലക്ഷത്തില്‍ പരം എഴുത്തുകള്‍ ചുരുങ്ങിയ കാലകൊണ്ട് തന്നെ ലഭിച്ചു. അതില്‍ നിന്നും തെരഞ്ഞെടുത്ത 84000 പോസ്റ്റ്കാര്‍ഡുകള്‍ ചേര്‍ത്തുള്ള പ്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

kalam sir

ഈ പദ്ധതിയുടെ ഉപജ്ഞാതാക്കളില്‍ ഒരാളായ സജി മാത്യു കൈപ്പിങ്കില്‍ കോട്ടയം ഉഴവൂര്‍ സ്വദേശിയാണ്. സജി കഴിഞ്ഞ 20 വര്‍ഷങ്ങളായി ടെലിവിഷന്‍ പ്രൊഡക്ഷനില്‍ ജോലി ചെയ്യുന്നു . സ്റ്റാര്‍ പ്ലസിലെ അവാര്‍ഡ് നേടിയ പരിപാടിയായ “ഫാമിലി ഫോഡ് ‘എന്ന പരിപാടിയുടെ നിര്‍മ്മാതാവും നോര്‍ത്ത് ഇന്ത്യയിലെ പ്രസിദ്ധമായ ഇ ടീവിയുടെ പ്രസിദ്ധീകരണത്തില്‍ മുഖ്യ പങ്കു വഹിച്ച ആള്‍ കൂടിയായിരുന്നു . ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമെടുത്ത സജി ഇപ്പോള്‍ അമേരിക്കയിലെ ലോസാഞ്ചലസില്‍ ഭാര്യ ജൂലിയും മക്കളായ രോഹനും നിത്യനും ഒപ്പം താമസിക്കുന്നു.

ഈ പദ്ധതിയുടെ മറ്റൊരു ഉപജ്ഞാതാവായ ജൂബി ജോണ്‍ ഇടയാടില്‍ കാരിത്താസ് സ്വദേശിയാണ്. മാനെജ്‌മെന്റ് കണ്‍സള്‍ട്ടന്റായി കഴിഞ്ഞ 15 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ജൂബി രാജസ്ഥാനിലെ ജോധ്പൂരില്‍ വളര്‍ന്ന്, ഇപ്പോള്‍ ഭാര്യ ഡോ. ജീനുവിനും മകള്‍ ലില്ലിക്കുട്ടിക്കും ഒപ്പം കൊച്ചിയില്‍ സ്ഥിരതാമാസക്കാരനാണ്.

അനില്‍ മറ്റത്തിക്കുന്നേല്‍

saji mathew

LEAVE A REPLY

Please enter your comment!
Please enter your name here