ന്യൂയോര്‍ക്ക് : ഇന്ത്യന്‍ അമേരിക്കന്‍മലയാളീ കമ്മ്യൂണിറ്റി ഓഫ് യൊങ്കേഴ്‌സിന്റെ ഫാമിലി നൈറ്റ് മുംബൈ സ്‌പൈസ് റെസ്റ്റോറന്റില്‍ നടന്നു.
സെക്രട്ടറിതോമസ് കൂവള്ളൂര്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഷെവലിയര്‍ ഇട്ടന്‍ ജോര്‍ജ്പാടിയേടത്ത് മലയാളി സംഘടനകള്‍ പുതിയ തലമുറയ്ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാക്കനമെന്നും അമേരിക്കന്‍ മുഖ്യധാര രാഷ്ട്രിയത്തില്‍ സജീവമാകുന്നതിനു കുട്ടികളെ തയ്യാറാക്കണമെന്നും നിര്‍ദേസിച്ചു.
സഹോദര സംഘടനകളായ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, മറ്റു സംഘടന ഭാരവാഹികള്‍ എന്നിവരുടെ പങ്കാളിത്തം സൂചിപ്പിക്കുന്നത് സംഘടനകള്‍ ഒന്നാകുന്നതിന്റെ തുടക്കമാണെന്നും ജോര്‍ജ്പാടിയെടത്ത് പറയുകയുണ്ടായി .
ഫാമിലി നൈറ്റ് ഉലഘാടനം ചെയ്തു ഇന്ത്യന്‍ അമേരിക്കന്‍ ചംബര്‍ ഓഫ് കോമെഴ്‌സ് പ്രസിഡന്റ് ശ്രീ മാധവന്‍ നായര്‍ വ്യക്തികള്‍ നന്നാകുമ്പോള്‍ കുടുംബങ്ങള്‍ നന്നാകും, അതിലൂടെ രാജ്യവും ലോകവും നന്നാകുമെന്ന് ചൂണ്ടിക്കാട്ടി. പങ്കാളിത്തം കൊണ്ട് സമ്പന്നമായഫാമിലി നൈറ്റിനു അദ്ധേഹം ആശംസകള്‍ നേര്‍ന്നു .
ലൈസി അലക്‌സ് കോര്‍ഡിനെറ്റര്‍ ആയി വര്‍ണാഭമായ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. .ജോമോന്‍ മാത്യു, നേഹ ജോ, അഷിത അലക്‌സ്, മേരിക്കുട്ടി മൈക്കള് എന്നീവരുടെ കലാവിരുന്ന് ഹൃദ്യമായി.
പോള്‍ കറുകപ്പിള്ളി ,ജോഫ്രിന്‍ ജോസ് ,വിനോദ് കെയാര്‍കെ,ജോയ് ഇട്ടന്‍, ലീല മാരേട്ട്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഷൈനി ഷാജന്‍, തങ്കപ്പന്‍ രാജന്‍, വിജയി കുറുപ്പ്, ജോസ് കാനാട്ടു, ഷാജി വര്‍ഗീസ്, സഞ്ജയ് (നാമം), ജിന്‍സ്‌മോന്‍ സക്കറിയ, ജോജി കാവനാല്‍, ഷാജന്‍, റവ ഡോ. വര്‍ഗീസ് ബ്രഹാം, ഹാരി സിംഗ്, സണ്ണി ചാക്കോ, ഇന്ത്യന്‍ കത്തോലിക്ക അസോസിയേഷന്‍,ജസ്റ്റിസ് ഫോര്‍ ഓള്‍ ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .
ലൈസി അലക്‌സ്, ബിനു ചാവറ എന്നിവര്‍ എംസിമാരായിരുന്നു
55to.php

 

LEAVE A REPLY

Please enter your comment!
Please enter your name here