വാഷിങ്ടൺ∙ വലിയൊരു കുന്നിനോളം വലുപ്പമുള്ള ഭീമൻ ഛിന്നഗ്രഹം ഭൂമിയിലേക്ക് പാഞ്ഞുവരുന്നു. മണിക്കൂറിൽ 45,450 മൈൽ വേഗത്തിൽ ഭൂമിയുടെ സമീപത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഛിന്നഗ്രഹത്തെ നാസ ശാസ്ത്രജ്ഞർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജൂലൈ 25ന് ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നു പോകുകയോ ഭൂമിയിൽ പതിക്കുകയോ ചെയ്യുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ജ്യോതി ശാസ്ത്രജ്ഞരും മറ്റു ഗവേഷകരും ഈ ഛിന്നഗ്രഹത്തെ എങ്ങനെ ഒഴിവാക്കാമെന്ന ചർച്ചയിലാണ്. ഛിന്നഗ്രഹം തകർക്കുകയോ ഗതിമാറ്റി വിടുകയോ ചെയ്യാമെന്ന ചർച്ചകളാണ് നടക്കുന്നത്. 1999 ജെഡി6 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാൻ സാധ്യതയുള്ള സ്ഥലത്തെ കുറിച്ചും ശാസ്ത്രജ്ഞർ ചർച്ച ചെയ്യുകയാണ്. അതേസമയം, ഈ ഉപദ്രവകാരി ഗ്രഹം ഭൂമിക്ക് ഭീഷണിയാകാൻ സാധ്യതയില്ലെന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.

ഇത്രയും വലിയ ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുകയോ അന്തരീക്ഷത്തിൽ തകരുകയോ ചെയ്താൽ നൂറു കണക്കിനു അണുബോംബുകൾ ഒന്നിച്ചു പൊട്ടുന്നതിനു സമാനമായിരിക്കും ഇത്. സമുദ്രത്തിൽ പതിച്ചാൽ ഭീമൻ സുനാമിക്കും കാരണമായേക്കും. അഞ്ചു വർഷം മുൻപ് 2010 ജൂലൈയിൽ സമാനമായ ഛിന്നഗ്രഹം ഭൂമിയുടെ 12.4 മില്യൻ മൈൽ അരികിലൂടെ കടന്നു പോയിരുന്നു.

കഴിഞ്ഞ മേയിൽ, 1999 എഫ്എൻ 53 എന്നൊരു ഛിന്നഗ്രഹം ഭൂമിയിലേക്ക് വരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും 6.6 മില്യൻ മൈൽ അകലെവച്ച് മാറിപോകുകയായിരുന്നു. എന്നാൽ അന്ന് എവറസ്റ്റ് കൊടുമുടിയേക്കാള്‍ എട്ടിരട്ടി വലുപ്പമുള്ള ഒരു ഭീമന്‍ ഉല്‍ക്ക ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകിയിരുന്നു. ഇത്തരം വലിയ ഉൽക്കകൾ ഭൂമിയിൽ പതിക്കുകയാണെങ്കിൽ 1.5 ബില്യൻ ജനങ്ങൾക്കു വരെ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഇതിനിടെ ഇപ്പോൾ പാ‍ഞ്ഞുവരുന്ന ഛിന്നഗ്രഹത്തെ അണ്വായുധം ഉപയോഗിച്ച് തകർക്കാൻ നാസ ആലോചിക്കുന്നുണ്ട്. ശാസ്ത്ര നോവലുകളിലും ഹോളിവുഡ് സിനിമകളിലും പരിചിതമായ ഈ ബഹിരാകാശ പ്രതിരോധമുറയുടെ പ്രായോഗിക സാധ്യതകളന്വേഷിക്കാൻ യുഎസ് ആണവ സുരക്ഷാ അധികൃതരുമായി നാസ ധാരണയായതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ ആണവായുധമുപയോഗിച്ചു തകർത്ത ഛിന്നഗ്രഹത്തിന്റെ കഷണങ്ങൾ ഭൂമിയിലേക്കു പതിക്കുന്ന സാഹചര്യം എങ്ങനെ നേരിടുമെന്ന ചോദ്യം ബാക്കി നിൽക്കുകയാണ്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ റഷ്യയിലെ ചെല്യാബിൻസ്കിനു മുകളിൽ ആകാശത്ത് അജ്ഞാതവസ്തു പൊട്ടിത്തെറിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയിലിട്ട അണുബോംബിനെക്കാൾ മുപ്പതുമടങ്ങോളം ശക്തിയുള്ള സ്ഫോടനമായിരുന്നു അത്. 1908ൽ ഉണ്ടായ ഛിന്നഗ്രഹസ്ഫോടനം നശിപ്പിച്ചത് സൈബീരിയയിലെ ഒരു വനപ്രദേശമാണ്.

 

earth-rock.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here