ചിക്കാഗൊ: ചിക്കാഗൊ പബ്ലിക്ക് സ്‌ക്കൂളുകളില്‍ നിന്നും ആയിരം അദ്ധ്യാപകരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി 508 അദ്ധ്യാപകര്‍ക്ക് ഇന്ന് (ആഗസ്റ്റ് 5 വെള്ളി) പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി.
 
ബഡ്ജറ്റ് വെട്ടി ചുരുക്കുന്നതു മൂലമാണ് അദ്ധ്യാപകരെ പിരിച്ചു വിടേണ്ടിവരുന്നതെന്ന് സി.പി.എസ്. അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു വരുന്നതാണ് പല സ്‌ക്കൂളുകളും അടയ്ക്കുവാന്‍ കാരണമെന്നും എന്നും ഇവര്‍ പറയുന്നു.
 
പിരിച്ചുവിടുന്ന അദ്ധ്യാപകര്‍ക്കും, അനദ്ധ്യാപകര്‍ക്കും മറ്റു സ്‌ക്കൂളുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ നല്‍കാവുന്നതാണ്. സി.പി.എസ്സിലെ 3 ശതമാനം അദ്ധ്യാപകരെയാണ് ലെഓഫ് ബാധിക്കുക. ചിക്കാഗൊ ടീച്ചേഴ്‌സ് യൂണിയന്‍ അദ്ധ്യാപകരെ വെട്ടികുറക്കുന്നതിനുള്ള നടപടികളില്‍ ശക്തമായി പ്രതിഷേധിച്ചു ചിക്കാഗൊ മേയര്‍ ഇമ്മാനുവേല്‍ സാധാരണക്കാരുടെ ടാക്‌സ് വര്‍ദ്ധിപ്പിക്കുകയും, സമ്പന്നന്മാരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കാതിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here