ന്യൂജേഴ്‌സി: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ്- ന്യൂജഴ്‌സി2ന്റെ പത്താം വാര്‍ഷികാഘോഷ പരിപാടികള്‍ ക്ലാര്‍ക്കിലുള്ള ഗ്രാന്റ് സെന്‍ചൂറിയന്‍ ബാങ്ക്വറ്റ് ഹാളില്‍ നടന്നു. സ്പ്രിംഗ് പോയിന്റ് സീനിയര്‍ ലിവിംഗിലെ കോര്‍പറേറ്റ് നേഴ്‌സ് ഡോ. സോഫി വില്‍സണും സീറ്റണ്‍ ഹാള്‍ യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ. മുനീറാ വെല്‍സും എം.സിമാരായിരുന്നു.

നെറ്റ്‌വര്‍ക്കിംഗും ഫെലോഷിപ്പുമായായിരുന്നു ആഘോഷസായാഹ്‌നത്തിന് തുടക്കം. മെര്‍ലിന്‍ മെന്‍ഡോങ്കയും കിരന്‍ പട്ടേലും വയലറ്റ് മോനിസും പ്രമീല മെന്‍ഡോങ്കയും ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. എ.എ.എ.ഐ.എന്‍ – എന്‍. ജെ2 പ്രസിഡന്റ് ഡോ. റേച്ചല്‍ കോശി സ്വാഗതം പറഞ്ഞു. റട്‌ഗേഴ്‌സ് നേഴ്‌സിംഗ് സ്‌കൂള്‍ ഡീനും ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറുമായ ഡോ. വില്യം ഗോള്‍സ്‌മെര്‍, അക്കാഡമിക് കാര്യങ്ങള്‍ക്കുള്ള അസി. ഡീന്‍ ഡോ. വാലറി സ്റ്റീഫന്‍, എന്‍.ജെ.എസ്.എന്‍.എ പ്രസിഡന്റ് നോര്‍മ റോസ്‌ജേഴ്‌സ്, എന്‍.ജെ.എസ്.എന്‍.എ.പ്രസിഡന്റ് നോര്‍മ റോഡ്‌ജേഴ്‌സ്, എന്‍ ജെ എസ് എന്‍ എ സിഇഒ ജൂഡി സ്‌കിമിഡ്റ്റ്, സെന്റ് ബാര്‍നബസ് ഹെല്‍ത് കെയര്‍ സിസ്റ്റത്തിലെ റിട്ടയേഡ് വി.പി (ഇന്റര്‍ നാഷണല്‍ റിക്രൂട്ട്‌മെന്റ്) ജേസീ സാറെഡോ, സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍, അവാര്‍ഡ് ജേതാക്കള്‍ തുടങ്ങിയവരെ സ്വാഗതപ്രാസംഗിക പ്രത്യേകം പരാമര്‍ശിച്ചു.

എ.ഐ.ഐ.എന്‍ – എന്‍.ജെ 2 പ്രസിഡന്റ് ഡോ. റേച്ചല്‍ കോശി നിലവിളക്ക് തെളിയിച്ചു. ഡോ. വില്യം ഹോള്‍സ്‌മെര്‍, ഡോ. വലേറി സ്റ്റീഫന്‍, ജേയ്‌സി ബാറെഡോ, ലിഡിയ അല്‍ബുക്കര്‍ക്ക്, നോര്‍മ റോഡ്‌ജേഴ്‌സ്, ജൂഡി സ്‌ക്മിഡ്റ്റ് എന്നിവരും ദീപങ്ങള്‍ കൊളുത്തി. എഎ.ഐ.എന്‍.ജെ2 ഭരണസമിതി ഭക്തിഗാനം ആലപിച്ചു. 

റട്‌ഗേഴ്‌സ് സ്‌കൂള്‍ ഓഫ് നേഴ്‌സിംഗില്‍ നിന്നൊരു വിദ്യാര്‍ഥിക്ക് 500 ഡോളറിന്റെയും വില്യം പാറ്റേഴ്‌സണ്‍ വാഴ്‌സിറ്റിയില്‍ ഗ്രാജുവേഷന്‍ പഠനത്തിന് അര്‍ഹതയുള്ളൊരു ആര്‍.എന്നിന് 500 ഡോളറിന്റെയും സ്‌കോളര്‍ഷിപ്പടക്കം മൂന്ന് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ഡോ. ബാര്‍ബറ ചേംബര്‍ലെയിനും വര്‍ഷ സിംഗും സ്‌കോളര്‍ഷിപ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്തു. 

എ.എഐഎന്‍ അംഗങ്ങളുടെ മക്കള്‍ അവതരിപ്പിച്ച ക്ലാസിക്കല്‍, ബോളിവുഡ് നൃത്തങ്ങള്‍ ചടങ്ങിന് നിറം പകര്‍ന്നു. സെന്റ് ബാര്‍ണബസ് ഹെല്‍ത് കെയര്‍ സിസ്റ്റം ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് മുന്‍ വി പി ജയ്‌സി ബാറെഡോയുടെ സാന്നിധ്യം ചടങ്ങിന് ഗരിമ പകര്‍ന്നു. 2006ല്‍ ചാപ്റ്ററിന് തുടക്കമിട്ട, സ്ഥാപക പ്രസിഡന്റുമായ ലിഡിയ ആല്‍ബുക്കര്‍ക്കിനെ അന്ന് ജയ്‌സീ പിന്തുണച്ചിരുന്നു.

എന്‍.ജെ.എസ്.എന്‍.എ അസോസിയേഷനില്‍ അംഗമാകേണ്ടതിന്റെ പ്രാധാന്യം പ്രസിഡന്റ് നോര്‍മ റോഡ്‌ജേഴ്‌സ് എടുത്തുപറഞ്ഞു. അസോസിയേഷന്‍ അംഗത്വം എന്തുകൊണ്ട് പ്രധാനപ്പെട്ടതും അത്യാവശ്യവുമാകുന്നുവെന്നതിനെക്കുറിച്ച് അവര്‍ വിലയേറിയ കാഴ്ചപ്പാടുകള്‍ പങ്കുവച്ചു. 

അംഗത്വസംഭാവനകളെകുറിച്ചു ജൂഡി സ്‌കിമിഡിറ്റും സംസാരിച്ചു. ഇവരുടെ പ്രസംഗങ്ങള്‍ അസോസിയേഷന്‍ അംഗത്വം വര്‍ധിക്കുന്നതിന് കാരണമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ എ.എ.ഐ.എന്‍ നിരവധി നേഴ്‌സുമാരെ പിന്തുണയ്ക്കുന്നു. സംഘടന പിന്തുണയ്ക്കുന്നവരില്‍ വിദ്യാര്‍ഥികളില്‍ പലരും സ്‌കൂളുകളില്‍ പഠനം തുടരുന്നവരാണ്. സഹായിച്ച പലരും ഉന്നത നിലയില്‍ പാസാകുകയും ചെയ്തു. നേഴ്‌സുമാര്‍ക്ക് ഉന്നത വിജയം നേടിയെടുക്കാന്‍ സഹായിക്കുകയാണ് സംഘടനയുടെ പ്രധാനലക്ഷ്യം.

സെന്റ് ബാര്‍ണബസ് മെഡിക്കല്‍ സെന്ററിലെ ഓങ്കോളജി ഡിപ്പാര്‍ട്ടമെന്റില്‍ 40 വര്‍ഷത്തോളം ആര്‍.എന്‍.ആയി ജോലി ചെയ്ത് വിരമിച്ച ലീലാ ഏലിയാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി അസോസിയേഷന്‍ ലോംഞ്ചിവിറ്റി അവാര്‍ഡ് നല്‍കി ആദരിച്ചു. ഇന്‍ഫര്‍മേറ്റിക്‌സില്‍ സ്‌പെഷലൈസ് ചെയ്ത് എം.എസ്.എന്‍ പൂര്‍ത്തിയാക്കി നുവാര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ആര്‍.എന്‍ (എം.ഐ.സി.യു) നേഴ്‌സായി ജോലി ചെയ്യുന്ന ഫെല്‍സ കാബ്രല്‍, നേഴ്‌സിംഗില്‍ (ഹെല്‍ത് കെയര്‍ അഡ്മിനിസ്‌ട്രേഷന്‍) മാസ്റ്റര്‍ ബിരുദമെടുത്ത് 25 വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന ആര്‍.എന്‍ റേയ്ച്ചല്‍, റജിത്, എന്നിവരെയും ആദരിച്ചു. 

സെന്റ് ജോസഫ് ഹോസ്പിറ്റലിലും റീജിയണല്‍ മെഡിക്കല്‍ സെന്ററിലും ആംബുലേറ്ററി കെയര്‍ സെന്റര്‍ ആര്‍.എന്‍.ആയി ജോലി ചെയ്യുന്നു റെയ്ച്ചല്‍. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ന്യുവാര്‍ക്ക് ന്യൂറോളജി ഫ്‌ളോറില്‍ ബെഡ്‌സൈഡ് നേഴ്‌സ് ആയ ആര്‍.എന്‍ എലിസബത്ത് ഇട്ടിയെ ബി.എസ്.എന്‍ നേടിയതില്‍ അനുമോദിച്ചു. അവാര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ നേഴ്‌സ് പ്രാക്ടീഷണര്‍ മോളി ജേക്കബിനെയും ആദരിച്ചു. റാഫിള്‍ സമ്മാനദാനവും വിജയികളായ 10 ഭാഗ്യശാലികള്‍ക്ക് വിതരണം ചെയ്തു. ഗവേണിംഗ് ബോര്‍ഡിനെ രണ്ടുവര്‍ഷത്തെ ഒത്തൊരുമയാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ യോഗം അഭിനന്ദിച്ചു.

nurse1 nurse2 nurse3 nurse4 nurse6 nurse7 nurse8 nurse9

LEAVE A REPLY

Please enter your comment!
Please enter your name here