റാന്നി: അത്തിക്കയം കോയിക്കല്‍ സെബാസ്റ്റ്യന്‍ മാത്യു (ബാബു  69) നിര്യാതനായി. സംസ്കാരം പിന്നീട്. പത്തനംതിട്ട വയലത്തല വെട്ടിയാനിക്കല്‍ കുടുംബാംഗമായ സാറാമ്മ സെബാസ്റ്റ്യന്‍ (കുഞ്ഞുമോള്‍) ആണു ഭാര്യ.

രണ്ടു ദശാബ്ദക്കാലം അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ കുടുംബസമേതം താമസിച്ചു ജോലിയില്‍നിന്നും വിരമിച്ചശേഷം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നാട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു സീറോമലബാര്‍പള്ളി അംഗമായിരുന്ന പരേതന്‍. സ്വന്തം നാട്ടിലേതുപോലെതന്നെ ഫിലഡല്‍ഫിയായിലെയും സാസ്കാരിക, ആദ്ധ്യാത്മിക, ജീവകാരുണ്യമേഖലകളില്‍ സജീവസാന്നിധ്യമായിരുന്നു ദിവംഗതനായ ബാബു. അമേരിക്കയില്‍ വരുന്നതിനുമുന്‍പ് പരേതന്‍ ഇന്‍ഡ്യന്‍ മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു.

മക്കള്‍: മാത്യു സെബാസ്റ്റ്യന്‍, തോമസ് സെബാസ്റ്റ്യന്‍
മരുമക്കള്‍: ബെറ്റി മാത്യു, അനു തോമസ്

സഹോദരങ്ങള്‍: തോമസ് മാത്യു കോയിക്കല്‍ (യു. എസ്. എ), അനിയന്‍ മാത്യു കോയിക്കല്‍ (റാന്നി), റവ. ഫാ. ജോസ് കോയിക്കല്‍ (ആസ്ട്രേലിയ), പരേതയായ സാറാ യോഹന്നാന്‍, ലിസമ്മ ജയിംസ് (മണിമല), സോഫി ജോസ് (യു. എസ്. എ), സൂസി ഷാജന്‍ (യു. എസ്. എ), ഗ്രേസി മോഡി (യു. എസ്. എ), റോയി മാത്യു കോയിക്കല്‍ (യു. എസ്. എ).
നേഥന്‍, എമാ, എലിഷാ എന്നിവര്‍ കൊച്ചുമക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here