അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മല്‍സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ജൂലൈ മാസം പത്താം തീയ്യതി വരെ നീട്ടുന്നതായി സംഘാടകര്‍ അറിയിക്കുന്നു. ‘സ്‌മൈല്‍ ആന്റ് ക്ലിക്ക്’ എന്ന മല്‍സരത്തിന് വളരെ നല്ല പ്രതികരണം ലഭിക്കുന്നതായും അവര്‍ പറഞ്ഞു.
ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ലോകത്തിന്റെ ഏതുകോണില്‍ നിന്നുള്ളവര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. പ്രായപരിധി ഇല്ലാതെ ആര്‍ക്കും ഈ മല്‍സരത്തില്‍ പങ്കെടുക്കാം. എന്നാല്‍ നിങ്ങള്‍ എടുക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.
ഒരു മനുഷ്യന്റെ ജീവിതത്തിലെ അനുഗ്രഹ പൂര്‍ണ്ണമായ കാലഘട്ടമാണ്. കുട്ടിക്കാലം കുഞ്ഞുങ്ങളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയില്‍ ‘നിഷ്‌കളങ്കത’ നമുക്ക് ദര്‍ശിക്കാനാവും ആ പുഞ്ചിരി ക്യാമറയിലൂടെ പകര്‍ത്തിയെടുത്ത് മല്‍സരത്തിനായി അയച്ചു കൊടുക്കുക.
ഒന്നു മുതല്‍ പത്തുവരെ പ്രായമുള്ള കുട്ടികളുടെ ചിത്രമാണ് ആദ്യത്തെ വിഭാഗത്തിലേക്ക് അയക്കേണ്ടത്. കൗമാരപ്രായക്കാര്‍ക്കും യുവതീയുവാക്കള്‍ക്കും വേറെ വേറെ മല്‍സരങ്ങളുമുണ്ട്. രണ്ടാമത്തെ വിഭാഗത്തില്‍ പതിനൊന്നു മുതല്‍ ഇരുപതുവരെ പ്രായമുളളവരുടെ ചിത്രമാണ് അയക്കേണ്ടത്. മൂന്നാമത്തെ വിഭാഗത്തില്‍ ഇരുപത്തിയൊന്നു മുതല്‍ ഇരുപത്തിയഞ്ചുവരെ പ്രായമുള്ളവരുടെ ചിത്രങ്ങളും അയക്കണം.
നിങ്ങള്‍ അയക്കുന്ന ഫോട്ടോയിലെ വ്യക്തികളുടെ പേര്, ജനനത്തീയതി എന്നിവ ഫോട്ടോയൊടൊപ്പം അയക്കണം. ഓണ്‍ലൈനായി ജെ.പി.ഇ.ജി. ഫോര്‍മാറ്റില്‍ അയക്കുന്ന ചിത്രങ്ങള്‍ മാത്രമേ മല്‍സരത്തിലേക്ക് പരിഗണിക്കുകയുള്ളൂ. മറ്റേതെങ്കിലും മല്‍സരത്തില്‍ സമ്മാനം നേടിയ ചിത്രങ്ങള്‍ പരിഗണിക്കുകയില്ല.
പ്രഗല്‍ഭരായ വിധികര്‍ത്താക്കള്‍ സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കുകയും വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷത്തിനിടയില്‍ സമ്മാനാര്‍ഹരുടെ പേരുകള്‍ പ്രഖ്യാപിക്കുകയും സമ്മാന വിതരണം നല്‍കുകയും ചെയ്യും.
ചിത്രങ്ങള്‍ അയക്കേണ്ട ഇ-മെയില്‍ ഐഡി- wmasmile@gmail.com
കൂടുതല്‍ വിവരങ്ങള്‍ക്ക്
ലിജോ ജോണ്‍- 516 946 2222

 

ge23mages.php

LEAVE A REPLY

Please enter your comment!
Please enter your name here