ഡോവര്‍(ന്യൂജേഴ്‌സി): കതോലിക്കാ നിധിസമാഹരണ ദൗത്യവുമായി അമേരിക്കയില്‍ ശൈളിഹിക സന്ദര്‍ശനത്തിന് ഇന്നലെയെത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസോലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ഇന്ന് ഡോവര്‍ സെന്റ് തോമസ് ദേവാലയം സന്ദര്‍ശിക്കും. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഇടവകയില്‍ ആദ്യമായാണ് സഭയുടെ പരമാദ്ധ്യക്ഷന്‍ എത്തുന്നത്. ഭക്ത്യാദര പുരസ്സരം പരി.ബാവായെ വരവേല്‍ക്കുവാന്‍ ഇടവകജനങ്ങള്‍ ഒരുങ്ങികഴിഞ്ഞതായി വികാരി ഫാ. ഷിബു ഡാനിയല്‍ അറിയിച്ചു.
ഡോവര്‍ നഗരസഭയുടെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതിന് കൗണ്‍സില്‍ വുമണ്‍ സിന്ധ്യാ റോമെയ്ന്‍ എത്തുന്നുണ്ട്.
വൈകുന്നേരം 6.30നാണ് പരി.ബാവായും സംഘവും ഡോവര്‍ സെന്റ് തോമസില്‍ എത്തുന്നത്. സന്ധ്യാനമസ്‌ക്കാരത്തിന് ശേഷം ആദ്യ വികാരി വെരി.റവ.സി.എം.ജോണ്‍ കോര്‍ എപ്പിസ്‌ക്കോപ്പായെയും പത്‌നി സാറാമ്മ ജോണിനെയും ആദരിക്കുന്ന ഹൃസ്വചടങ്ങിന് ശേഷം, ഭദ്രാസനമെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കോളോവോസിനൊപ്പം പരി.ബാവായും സംഘവും ന്യൂയോര്‍ക്കിലെ ഭദ്രാസന ആസ്ഥാനത്തേക്ക് മടങ്ങും.
getNewsxcImages.php

 

LEAVE A REPLY

Please enter your comment!
Please enter your name here