16ges.php
ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍, ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്‍മ്മികത്വത്തിലും, ഫാദര്‍ ബൈജു കളപ്പുരയിലിന്റെ സഹകാര്‍മ്മികത്വത്തിലും അര്‍പ്പിച്ച ദിവ്യബലിയോടൊപ്പം, വുമെന്‍സ്‌ മിനിസ്‌ട്രിയുടെ നേത്യുത്വത്തില്‍, അതിവിപുലമായി പിത്യദിനം ആഘോഷിച്ചു.ആഘോഷകരമായ ബലിയര്‍പ്പണത്തില്‍, മുത്തോലത്തച്ചന്‍ ഇടവകയിലെ എല്ലാ പിതാക്കന്മാരേയും അനുമോദിക്കുകയും, അവര്‍ ചെയ്‌തതും, ചെയ്‌തുകൊണ്ടിരിക്കുന്നതുമായ എല്ലാ നല്ല പ്രവര്‍ത്തികള്‍ക്കും നന്ദിപറയുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. മുത്തോലത്തച്ചന്‍ തന്റെ വചന സന്ദേശത്തില്‍, സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവിന്‌ നമ്മോടുള്ള അതിരറ്റ സ്‌നേഹത്തെപ്പറ്റിയും, നമ്മെ സ്വര്‍ഗ്ഗരാജ്യത്തിന്‌ അവകാശികളാക്കുവാന്‍വേണ്ടി തന്റെ ഏകജാതനെത്തന്നെ ലോകത്തിന്‌ നല്‍കിയതിനേപ്പറ്റിയും, മക്കള്‍ക്ക്‌ കാണപ്പെട്ട ദൈവത്തിന്റെ സ്ഥാനത്തുള്ള പിതാക്കന്മാര്‍ ജീവിത വിശുദ്ധിയില്‍ നടക്കേണ്ടതിനേപ്പറ്റിയും പ്രതിപാദിച്ചു.

തുടര്‍ന്ന്‌ പിതാക്കന്മാര്‍ക്കുവേണ്ടി വിമെന്‍സ്‌ മിനിസ്‌ട്രിയുടെ നേത്യുത്വത്തില്‍ വിവിധതരം മത്സരങ്ങള്‍ നടത്തി. തുടര്‍ന്നു നടന്ന അനുമോദന സമ്മേളനത്തില്‍, ഹാനാ ചേലക്കലും, സാനിയ കോലടിയും പിതാക്കന്മാരെ അനുസ്‌മരിച്ചത്‌ ഹ്യദയസ്‌പര്‍ശിയായിരുന്നു, തുടര്‍ന്ന്‌ ഫാദര്‍ എബ്രാഹം മുത്തോലത്ത്‌ പാരീഷ്‌ എക്‌സ്സിക്കൂട്ടീവിനോടും, വുമെന്‍സ്‌ മിനിസ്‌ട്രിയോടും, എല്ലാ പിതാക്കന്മാരോടും ചേര്‍ന്ന്‌ കേക്കു മുറിച്ച്‌ മധുരം പങ്കുവക്കുകയും വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്‌തു. വുമെന്‍സ്‌ മിനിസ്‌ട്രിയുടേയും നേത്രുത്വത്തില്‍ തയ്യാറാക്കിയ നാടന്‍ ഭക്ഷണം ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. ഇത്ര മനോഹരമായി പിത്യദിനം ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിയ വുമെന്‍സ്‌ മിനിസ്‌ട്രിയിലെ എല്ലാവര്‍ക്കും പ്രത്യേകിച്ച്‌ ബീനാ ഇന്‍ഡിക്കുഴി, ഡെന്നി പുല്ലാപ്പള്ളീ, നീതാ ചെമ്മാച്ചേല്‍, റ്റീനാ കോലടി, എന്നിവര്‍ക്കും മുത്തോലത്തച്ചന്‍ നന്ദി പറഞ്ഞു.

12sImages.php 13Images.php

LEAVE A REPLY

Please enter your comment!
Please enter your name here