ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, വി. പത്രോസ്‌ പൌലോസ്‌ ശ്ലീഹന്മാരുടെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ജൂണ്‍ 28 ഞായറാഴ്‌ച രാവിലെ 9.45 ന്‌ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്‍മികത്വത്തിലും, ഫാദര്‍ ബൈജു കളപ്പുരയിലിന്റെസഹകാര്‍മ്മികത്വത്തിലൂമാണ്‌ തിരുകര്‍മ്മങ്ങള്‍ നടന്നത്‌

തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍, സഭയെ നയിക്കുവാന്‍ പണ്ഡിതന്മാരെയോ, വിജ്ഞാനികളേയോ അല്ലാ മറിച്ച്‌ ഈശോയെ ഏറ്റവും സ്‌നേഹിച്ച മുക്കുവനായ വി. പത്രോസിനെയാണെന്നും, ഈശോയേപ്പോലെ കുരിശിലേറാന്‍ യോഗ്യതയില്ലെന്ന്‌ പറഞ്ഞ്‌, തലകീഴായി കുരിശിലേറി രക്തസാക്ഷിയായതും, സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ വി. പത്രോസിനെ ഏല്‌പിച്ചതും, വി. പത്രോസിന്റെ പിന്‍ഗാമികളായ മാര്‍പ്പാപ്പമാര്‍ താക്കോല്‍ സ്ഥാനചിഹ്നമാക്കിയതിനേപ്പറ്റിയും വിശദീകരിച്ചു. സഭയെ പീഡിപ്പിച്ചിരുന്ന സാവൂളിന്റെ മാനസാന്തരവും, തുടര്‍ന്ന്‌ സഭയുടെ പണ്ഡിതനും, പ്രധാന ലേഖകനായതും, വി. പൌലോസ്‌ ശ്ലീഹായുടെ തീക്ഷണതേയും, രക്തസാക്ഷിത്വത്തേപ്പറ്റിയും പ്രതിപാദിച്ചു. ഈ വിശുദ്ധരുടെ ജീവിതം നമ്മള്‍ മാത്യുകയാക്കാണമെന്ന്‌ ഉത്‌ബോധിപ്പിക്കുകയും, വി. പത്രോസ്‌ പൌലോസ്‌ ശ്ലീഹന്മാരുടെ തിരുന്നാള്‍ മംഗളങ്ങള്‍ നേരുകയും ചെയ്‌തു.

 20to.php

LEAVE A REPLY

Please enter your comment!
Please enter your name here