വാന്‍കൂവര്‍: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) മൂന്നാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഐഎപിസിയുടെ വിവിധ പ്രാദേശിക ഘടകങ്ങളുടെ ആഭിമുഖ്യത്തില്‍ കിക്ക് ഓഫ് ആരംഭിച്ചു. കാനഡിയിലെ വാന്‍കൂവറില്‍ നടന്ന കിക്ക് ഓഫില്‍ ഐഎപിസി ദേശീയ എക്‌സിക്യൂട്ടിവീനെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഡോ. മാത്യു ജോയിസ് മുഖ്യാതിഥിയായി പങ്കെടുത്തു. അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രന്‍സിന് മുന്നോടിയായി വാന്‍കൂവര്‍ ചാപറ്റര്‍ സംഘടിപ്പിച്ച കിക്ക് ഓഫ് വന്‍വിജയമാക്കിയ ചാപ്റ്റര്‍ അംഗങ്ങളെ ഡോ. മാത്യു ജോയിസ് അഭിനന്ദിച്ചു. ഊര്‍ജ്ജസ്വലരും സംഘാടകമികവുമുളള മാധ്യമപ്രവര്‍ത്തകരാണ് ഐഎപിസിയുടെ ശക്തിയെന്നും അതിന് ഉത്തമോദാഹരണമാണ് വാന്‍കൂവറിലെ കിക്ക്ഓഫ് ചടങ്ങ് എന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്ത് അമേരിക്കന്‍ മുഖ്യധാര മാധ്യമമേഖലയിലേക്കു ഐഎപിസി വളര്‍ന്നുവെന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരുന്ന ഒക്ടോബര്‍ എട്ടു മുതൽ പത്തു വരെ കാനഡയിലെ നയാഗ്രയിലാണ് സമ്മേളനം. ഇതിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുക, ധനസമാഹരണ പദ്ധതികള്‍, സമ്മേളന സൂവനീറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. ഇതോടൊപ്പം പുതിയ അംഗങ്ങളുടെ രജിസ്‌ട്രേഷനും നടന്നു. വാന്‍കൂവര്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. വാന്‍കൂവറിലെ ഇന്ത്യന്‍മാധ്യമപ്രവര്‍ത്തകര്‍ക് ക് സഹായകരമായ നിരവധി പദ്ധതികള്‍ യോഗം ആസൂത്രണം ചെയ്തു. ഒപ്പം തന്നെ, നയാഗ്രയില്‍ നടക്കുന്ന അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിന് എല്ലാവിധ പിന്തുണ നല്‍കാനും മാധ്യമസമ്മേളനം വന്‍വിജയമാക്കാനും ഇതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. നോര്‍ത്ത് അമേരിക്കയില്‍ ഇന്ത്യന്‍മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരുമുതല്‍ക്കൂട്ടായിരിക്കുമെന്നും യോഗം വിലയിരുത്തി.

ദേശീയ കമ്മിറ്റി അംഗം തമ്പാനൂര്‍ മോഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാന്‍കൂവര്‍ ചാപ്റ്റര്‍ പ്രസിഡന്റ് റജിമോന്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം അനിശ്വനി കുമാര്‍ നന്ദിയും പറഞ്ഞു. ഒ.കെ. ത്യാഗരാജന്‍, ജയറാം, മഞ്ജു കോരുത്, കെ. സുനില്‍കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ഡിന്നറോടു കൂടിയാണ് യോഗം അവസാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here