ന്യൂഡല്‍ഹി: സ്വാമി ശിവാനന്ദ എന്ന ഇന്ത്യക്കാരന്‍ ഗിന്നസ് ബുക്കിലേയ്ക്ക് കടക്കാനൊരുങ്ങുകയാണ്. ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരനെന്ന ബഹുമതിയാണ് ഇപ്പോള്‍ ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. 120 വയസ് പ്രായമുള്ള സ്വാമിയുടെ പ്രായം തെളിയിക്കാനുള്ള രേഖകള്‍ ഒരു ക്ഷേത്ര രജിസ്റ്ററില്‍ മാത്രമാണുള്ളത്. യോഗ, അച്ചടക്കം, ബ്രഹ്മചര്യം എന്നിവയാണ് തന്റെ ആരോഗ്യരഹസ്യമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നത്.

പാസ്‌പോര്‍ട്ടിലെ വിവരമനുസരിച്ച 1896 ആഗസ്റ്റ് 8നാണിദ്ദേഹം ജനിച്ചത്. 116 വര്‍ഷവും 54 ദിവസവും ജീവിച്ചിരുന്ന ജപ്പാനിലെ ജിറോമന്‍ കിമുറയെ പരാജയപ്പെടുത്തിയാണിപ്പോള്‍ സ്വാമി ഗിന്നസ് ബുക്കിലേയ്ക്ക് കടക്കുന്നത്. 2013 ജൂണിലായിരുന്നു ജിറോമന്‍ മരിച്ചത്. ലളിതവും അച്ചടക്ക പൂര്‍ണ്ണവുമായ ജീവിതമാണ് ഞാന്‍ നയിക്കുന്നത്. വളരെ കുറച്ചേ ഞാന്‍ ഭക്ഷിക്കാറുള്ളു. എണ്ണയോ മസാല കൂട്ടുകളോ ചേര്‍ക്കാത്ത ചൂടുള്ള ഭക്ഷണമാണ് കഴിച്ചുവരുന്നത്. ചോറും 2 പച്ചമുളക് ചേര്‍ത്ത പരിപ്പ് കറിയുമാണ് എന്റെ ഭക്ഷണം സ്വാമി പറഞ്ഞു.

കൂടാതെ പായ വിരിച്ച് തറയിലാണിദ്ദേഹത്തിന്റെ കിടപ്പ്. തലയിണയായി ഒരു മരക്കഷണവും ഉപയോഗിക്കും. പാലോ പഴവര്‍ഗങ്ങളോ ഞാന്‍ ഉപയോഗിക്കാറില്ല. അവ ആഡംബര ഭക്ഷണമാണെന്ന് ഞാന്‍ കരുതുന്നു. എന്റെ കുട്ടിക്കാലത്ത് നിരവധി തവണ ഞാന്‍ ഒഴിഞ്ഞ വയറോടെ കിടന്നുറങ്ങിയിട്ടുണ്ട്. സ്വാമി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here