ഒരു മുഴം മുൻപേ എറിഞ്ഞു ഫൊക്കാനാ സജീവമാകുന്നു. തർക്കങ്ങൾക്ക് പരിഹാരമായാൽ കാനഡായിൽ നടന്ന കൺവൻഷന്റെ വൻ വിജയത്തിന് ശേഷം ഫൊക്കാനാ വീണ്ടും സജീവമാകുന്നു. കാനഡാ കണ്‍വന്‍ഷനില്‍ വച്ചു മാറ്റിവച്ച ഫൊക്കാന ജനറല്‍ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഒക്‌ടോബര്‍ 15-നു ഫിലഡല്‍ഫിയയില്‍ വച്ചു നടത്തുവാൻ ഫൊക്കാനാ നേതൃത്വം തീരുമാനിച്ചതോടെ നേതാക്കളിൽ പലരും സമവായ ചർച്ചകളുടെ തിരക്കിലാണ്. തെരഞ്ഞെടുപ്പ് സമ്മേളനം  കാനഡയില്‍ വച്ചു നടത്താന്‍ പ്രായോഗിക വിഷമതകള്‍ ഉള്ളതുകൊണ്ടാണ് ഫിലഡല്‍ഫിയ വേദിയായി തെരഞ്ഞെടുത്തത് എന്നാണു നേതാക്കൾ അറിയിച്ചത്. കാനഡായിൽ തെരഞ്ഞെടുപ്പ് നടക്കാത്തതിന് ഔദ്യോഗിക നേതൃത്വം നൽകിയ മറുപടി സമയം ഇല്ലായിരുന്നു എന്നാണെങ്കിലും, ഈ സമയമില്ലായ്മാ ചിലർ മനപ്പൂർവം ഉണ്ടാക്കിയതാണെന്ന് വിശ്വസിക്കുന്നവരും ഫൊക്കാനയിൽ ഉണ്ട്. പല തവണ പ്രസിഡന്റ് പദം വരെ എത്തി തിരിച്ചു പോയ തമ്പി ചാക്കോ മത്സരത്തിൽ നിന്ന് പിമാറുന്ന പ്രശ്നമേയില്ല എന്നാണു ഇപ്പോളും പറയുന്നത്. മാധവൻ നായർ മാറിക്കൊടുക്കാൻ തയ്യാറാണെന്നാണ് പറയുന്നത്. പക്ഷെ മറ്റു സ്ഥാനങ്ങളിലും വിട്ടു വീഴ്ചയ്ക്ക് തമ്പിച്ചക്കോ റ്റീം തയ്യാറാകണം.

ഇതൊക്കെയാണ് മലയാളി നെഞ്ചേറ്റിയ ഫൊക്കാനയിലെ അടിസ്ഥാന പ്രശ്നങ്ങൾ. മാധവൻ നായരെ ഒരു ജാതി സംഘടനയുടെ പ്രതിനിധിയായി ചിത്രീകരിക്കുന്നതിൽ ഫൊക്കാനയുടെ ഒട്ടുമുക്കാലും നേതാക്കൾക്കും പ്രവർത്തകർക്കും എതിർപ്പുണ്ട്. പലരും അത് പുറത്തു പറയുന്നില്ലെന്ന് മാത്രം. മാധവൻ നായർ പിന്മാറാൻ തയാറായാൽ മറ്റു പലരും പിന്മാറേണ്ടി വരും. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇരിക്കുന്നവർ അത് സമ്മതിക്കില്ല. കാരണം ഒരു പ്രവർത്തനത്തിലും സജീവമാകാതെ കൺവൻഷനു ആളുകളിക്കാൻ എത്തിയവരാണ് ഇക്കൂട്ടർ എന്ന് ചിന്തിക്കുന്നവർ മാധവൻ നായരെ മാറ്റി ഒരു സമവായത്തിന് ശ്രമിക്കില്ല. 

ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ രാവിലെ 11 മണിക്ക് യോഗം ആരംഭിക്കും. ഒത്തു തീർപ്പു ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന തമ്പി ചാക്കോയും,മാധവന്‍ ബി. നായരും  സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ടോമി കോക്കാട്ടും (കാനഡ), ഫിലിപ്പോസ് ഫിലിപ്പും അടങ്ങുന്ന സംഘം മത്സരിക്കും. ഫൊക്കാനയുടെ പിളർപ്പിന്റെ സമയം മുതൽ പല പ്രതിസന്ധികളിലൂടെ കടന്നു പോയ ഫൊക്കാനയ്ക്കു അതിന്റെ പ്രതാപം വീണ്ടെടുത്ത കാലമാണ് കടന്നുപോയത്. ഈ സമയത്തു സ്വന്തം കാര്യം നോക്കുകയും എട്ടുകാലി മമ്മുഞ്ഞാകാൻ ശ്രമിക്കുകയും ചെയ്തവരുടെ കയ്യിൽ ഫൊക്കാനയെ കൊണ്ടെത്തിക്കണോ എന്നാണ് ചില നേതാക്കൾ കേരളാ ടൈംസ് നോട് പറഞ്ഞത്. ഫൊക്കാന പുതിയ നേതൃത്വത്തിൽ വരുന്നതിൽ ആർക്കും ഭയാശങ്കകൾ വേണ്ടെന്നും ഫൊക്കാനയുടെ സുവർണ്ണ കാലം ആയിരിക്കും ഇനി വരാൻ പോകുന്നതെന്നും ചില നേതാക്കൾ പറയുകയുണ്ടായി.

എന്നാൽ ഫോമാ പുതിയ ഫോമിലേക്ക് വന്നതിനെ ആശയപരമായും, പ്രവർത്തനപരമായും ചെറുക്കാൻ ഇത്തരം ആരോപണങ്ങൾ ഉണ്ടാകരുതെന്നും ഇപ്പോളത്തെ ഫൊക്കാനയുടെ പ്രതാപം പതിന്മടങ്ങു ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകണമെന്നും പറയുന്ന ഒരു ഭൂരിപക്ഷവും ഫൊക്കാനയിൽ ഉണ്ട്. തെരഞ്ഞെടുപ്പ് നടന്നാലും ഫൊക്കാനയിൽ ഒരു പിളർപ്പൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. കാരണം അത് ഫൊക്കാനയിൽ അംഗ സംഘടനകളെ ഫോമയുടെ താവളത്തിൽ കൊണ്ടെത്തിക്കും എന്ന് പലർക്കുമറിയാം. അതുകൊണ്ടു എല്ലാം സുഗമമാക്കി ഫൊക്കാനയെ ശ്കതിപ്പെടുത്താനാകും ഫൊക്കാന നേതൃത്വം ശ്രമിക്കുക. അതിനായി എല്ലാ വോട്ടർമാരെയും ഫിലഡൽഫിയായിൽ എത്തിക്കാനാണ് രണ്ടു ഗ്രുപ്പുകാരുടെയും ശ്രമം. തെരഞ്ഞെടുപ്പ് കയ്യാങ്കളി ഇല്ലാതെ പര്യവസാനിച്ചു  കൈ  കൊടുത്ത് ഒരു മുഴം മുൻപേ “ഫൊക്കാന “യെ സജീവമാക്കാനാണ് നേതാക്കളുടെ ലക്‌ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here