ചെങ്ങന്നൂർ കല്ലിശ്ശേരി ചെറുവള്ളേത്ത് സാമു തോമസ് ( രാജു-60) ഫിലദൽഫ്യയിൽ വെച്ച് ഇന്നു രാവിലെ കർതൃസന്നിധിയിൽ പ്രവേശിച്ചു. ചിലനാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.  നിരണം ആര്യപടാരത്ത് മറിയാമ്മയാണു  ഭാര്യ.

കല്ലിശ്ശേരി ബ്രദറൺ സഭാസ്ഥാപകരിൽ പ്രധാനിയായിരുന്ന ചെറുവള്ളേത്ത് കോശി മാത്തുണ്ണി പരേതന്റെ പ്രപിതാമഹൻ ആണു.

മക്കൾ: സ്റ്റാൻലി, സ്റ്റീന

മാതാപിതാക്കൾ: സാമുവേൽ തോമസ്,( ചെറുവള്ളേത്ത് തോമാച്ചൻ)  സാറാമ്മ തോമസ് ( റാന്നി അയന്തിയിൽ)

സഹോദരങ്ങൾ: ലിസി, ലില്ലി, ബെന്നി, തമ്പി, ജോൺസൻ, വിൽസൺ .

ഭൗതീക ശരീരം ആഗസ്റ്റ് 26 വെള്ളിയാഴ്ച വൈകിട്ട് ഫിലദൽഫ്യ ഫുൾ ഗോസ്പൽ അസംബ്ലി (9707 Bustelton Ave, Philadelphia, PA 19115) സഭാമന്ദിരത്തിൽ 6 മുതൽ 9 വരെ പൊതുദർശനത്തിനുവെയ്ക്കുകയും, അതിനോട നുബന്ധിച്ച്  അനുസ്മരണ ശുശ്രൂഷയും നടക്കും.
ശവസംസ്കാര ശുശ്രൂഷ ആഗസ്റ്റ് 27 ശനി രാവിലെ 9 നു സഭാമന്ദിരത്തിൽ ആരംഭിച്ച് തുടർന്ന് Sunset Memorial Park – ൽ (333 County Line Road, Feasterville, PA 19053) ഭൗതീകശരീരം സംസ്കരിക്കും.

ദു:ഖാർത്തരായ കുടുംബാംഗങ്ങൾക്ക്‌ അനുശോചനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here