മെക്‌സിക്കോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ മെഡിക്കല്‍ മിഷന്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മെക്‌സിക്കോ കൊളോണിയ മാര്‍ത്തോമ്മാ ദേവാലയങ്കണത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ആരോഗ്യപരമായ അവബോധം സൃഷ്ടിക്കുവാനും, സൗജന്യമായി രോഗനിര്‍ണ്ണയവും ചികിത്സയും കൈവരിക്കുന്നതിനുള്ള അവസരം ഇതിലൂടെ തദ്ദേശവാസികള്‍ക്ക് സ്വായത്തമാക്കുവാന്‍ സാധിച്ചു. ജൂണ്‍ 26, 27 തീയ്യതികളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിന് ഡോ.ജാസ്മിന്‍ സുലൈമാന്‍, ഡോ.മാണി കുരുവിള, ഡോ.അനിത കുരുവിള എന്നിവരുടെ നേതൃത്വത്തില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരും, നഴ്‌സുമാരും അടങ്ങിയ മെഡിക്കല്‍ ടീം നേതൃത്വം നല്‍കി. ഏകദേശം നൂറോളം വരുന്ന രോഗികള്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുകയും രോഗചികിത്സാ സഹായം നേടുകയും ചെയ്തു.
കൊളോണിയ മാര്‍ത്തോമ്മ വി.ബി.എസിനോടനുബന്ധിച്ച് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാബിനു സഹായമായി വി.ബി.എസ് വാളണ്ടിയേഴ്‌സ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. ഡോ.ജാസ്മിന്‍ സുലൈമാന്റെ നേതൃത്വത്തില്‍ സമാഹരിച്ച നൂറോളം വൈദ്യസഹായ കിറ്റുകള്‍ ക്യാമ്പില്‍ സൗജന്യമായി വിതരണം ചെയ്തു. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പായുടെ ആതുര സേവന രംഗത്തെ ദീര്‍ഘവീക്ഷണ ഫലമായി രൂപീകൃതമായ മെഡിക്കല്‍ മിഷന്‍ ടീം കര്‍മ്മോത്സുകരായി ഭദ്രാസനത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇപ്രകാരമുള്‌ല മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നു. ജോണ്‍ തോമസ്, ഉഷ തോമസ്, മുഹമ്മദ് സുലൈമാന്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൊളോണിയ മാര്‍ത്തോമ്മാ അങ്കണത്തില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് വിജയകരമാക്കുവാന്‍ യത്‌നിച്ച ഏവരോടും ഭദ്രാസന മെഡിക്കല്‍ മിഷന്‍ ടീം നന്ദി രേഖപ്പെടുത്തി.
ഭദ്രാസന മീഡിയാ കമ്മറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.
വാര്‍ത്ത അയച്ചത്: ബെന്നി പരിമണം.
 getPh4oto.php

LEAVE A REPLY

Please enter your comment!
Please enter your name here