മുളക്കുഴ: ഇന്‍ഡ്യാ പൂര്‍ണ്ണ സുവിശേഷ ദൈവസഭ കേരള സ്റ്റേറ്റ് ഓവര്‍സീയറായി പാസ്റ്റര്‍ സി.സി തോമസ് (52) തിരഞ്ഞെടുക്കപ്പെട്ടു. 23ന് ബുധനാഴ്ച സഭാ ആസ്ഥാ നമായ മുളക്കുഴ സീയോന്‍കുന്നില്‍ ചേര്‍ന്ന ദൈവസഭ കൗണ്‍സില്‍ അംഗങ്ങളുടെയും ശുശ്രൂഷകډാരുടെയും പ്രിഫ്രന്‍സ് ബാലറ്റിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അമേരി ക്കയിലെ ടെന്നസ്സിയിലൂളള്ള ക്ലെവലന്‍റിലാണ് അന്തര്‍ദേശീയ ദൈവസഭയുടെ ആസ്ഥാനം.

2008 മുതല്‍ ടെന്നസ്സി ടൈനര്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ സീനിയര്‍ ശുശ്രൂഷ കനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇന്‍ഡ്യാ ദൈവസഭയുടെ ശുശ്രൂഷകന്‍, സെന്‍റര്‍ പാസ്റ്റര്‍, യുവജനവിഭാഗം സംസ്ഥാന പ്രസിഡന്‍റ്, തിരുവല്ല ഇന്‍ഡ്യാ ക്രിസ്ത്യന്‍ തിയോളജിക്കല്‍ സെമിനാരി രജിസ്ട്രാര്‍, അഡ്മിനിസ്ട്രേറ്റര്‍, ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് കൗണ്‍സില്‍ അംഗം, ബൈബിള്‍ കോളേജ് അദ്ധ്യാപകന്‍ തുടങ്ങി വിവിധ ഔദ്യോഗിക പദവികള്‍ മുമ്പ് വഹിച്ചിട്ടുണ്ട്.

ഇന്‍ഡ്യയിലെയും വിദേശ രാജ്യങ്ങളിലെയും വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും ബിരുദവും വേദശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുളള്ള പാസ്റ്റര്‍ സി.സി തോമസ് മികച്ച സംഘാടകനും പ്രഭാഷകനുമാണ്.

ചെങ്ങന്നൂര്‍ മുളക്കുഴ ചിറയില്‍ പരേതരായ ചാക്കോ / തഗ്ലമ്മ ദമ്പതികളുടെ മകനായി 1964 ല്‍ ജനിച്ച പാസ്റ്റര്‍ സി.സി തോമസ് മുളക്കുഴ ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗമാണ്. ഭാര്യ: സുനു. മക്കള്‍: ഗ്രാന്‍റ്, നഥനയേല്‍.             

വാര്‍ത്ത: നിബു വെള്ളവന്താനം

LEAVE A REPLY

Please enter your comment!
Please enter your name here