getPhrt6oto.php
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ വെരി. റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്‌കോപ്പയാണ് ചിന്താവിഷയത്തിലൂന്നിയ പ്രസംഗപരമ്പരയിലെ പ്രധാനി. മലേഷ്യയിലെ കുലാലമ്പൂര്‍ സെന്റ് മേരീസ് കത്തീഡ്രല്‍ വികാരിയാണ് അദ്ദേഹം. വിദേശരാജ്യങ്ങളിലെ മലയാളികള്‍ക്കിടയില്‍ ലാളിത്യത്തിന്റെയും വാഗ്മയത്വത്തിന്റെയും മേന്മ കൊണ്ട് ഏറെ ശ്രദ്ധേയനാണ് വെരി. റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്‌കോപ്പ.

ത്രിദിന സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പുതിയ തലമുറയ്ക്ക് പുതിയ ഊര്‍ജവും ആത്മീയകരുത്തും പകര്‍ന്നു നല്‍കും. അദ്ദേഹത്തിനു പുറമേ എംജിഒസിഎസ്എം വിഭാഗത്തില്‍ ഫാ അജു ഫിലിപ്പ് മാത്യുവും  സണ്‍ഡേ സ്‌കൂള്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായി ഫാ. എബി ജോര്‍ജും ക്ലാസ്സുകളെടുക്കും.

ന്യൂയോര്‍ക്ക് വെസ്റ്റ് സേയ്‌വില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ ദേവാലയത്തിലെ അസിസ്റ്റന്റ് വികാരിയും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ എംജിഒസിഎസ്എം വൈസ് പ്രസിഡന്റായും ഫാ. അജു ഫിലിപ്പ് മാത്യു സേവനമനുഷ്ഠിക്കുന്നു. ന്യൂയോര്‍ക്ക് സെന്റ് വഌഡിമിര്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി, ന്യൂജേഴ്‌സി റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം എംജിഒസിഎസ്എമ്മില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ന്യൂജേഴ്‌സി ഓഷ്യന്‍ കൗണ്ടി എലിമെന്ററി സ്‌കൂളിലെ അഞ്ചാം ഗ്രേഡ് ക്ലാസില്‍ അധ്യാപകനായും പ്രവര്‍ത്തിക്കുന്ന ഫാ. അജു ഫിലിപ്പ് മാത്യു കോണ്‍ഫറന്‍സില്‍ ശ്രദ്ധേയമായ ആത്മീയ പ്രഭാഷണങ്ങള്‍ നടത്തും.

ന്യയോര്‍ക്ക് ലെവിറ്റ്ടൗണ്‍ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ അസിസ്റ്റന്റ് വികാരിയും ഭദ്രാസന മെത്രാപ്പോലീത്തയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായും സേവനമനുഷ്ഠിക്കുന്ന ഫാ. എബി ജോര്‍ജും ആത്മീയപ്രഘോഷണങ്ങള്‍ കൊണ്ട് കോണ്‍ഫറന്‍സിനെ ധന്യമാക്കും. ന്യൂയോര്‍ക്കിലെ കോളേജ് ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡിലെ സിറ്റി യൂണിവേഴ്‌സിറ്റില്‍ നിന്നും ഫിസിക്‌സില്‍ ബിരുദം, ഫിലഡല്‍ഫിയ സെന്റ് ടികോണ്‍സ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ബിരുദാനന്തര ബിരുദങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

ക്രിസ്ത്യന്‍ സ്പിരിച്വാലിറ്റിയില്‍ ഫോര്‍ഡം സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ബ്രൂക്‌ളിന്‍ ഹോസ്പിറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്ററന്‍ അഫയേഴ്‌സില്‍ ചാപ്ലെയ്‌നായി സേവനം ചെയ്യുന്നു.

ജൂലൈ 15 ബുധന്‍ മുതല്‍ 18 ശനി വരെ അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്കിലുള്ള ഹോണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ് നടക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here