ഹൂസ്റ്റണ്‍: മലയാളികളുടെ മനംകവരുന്ന ശബ്ദാനുകരണ കലയായ മിമിക്രിയില്‍ ഇരുപത്തേഴു വര്‍ഷങ്ങളോളം മികവു തെളിയിച്ച അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ ജയന്‍ അഞ്ചാം തവണ അമേരിക്കയില്‍ എത്തിയിരിയ്ക്കുന്നു. ഹൂസ്റ്റണ്‍ മുതല്‍ കാലിഫോര്‍ണിയ ഷിക്കാഗോ, ന്യൂയോര്‍ക്ക് തുടങ്ങി കാലിഫോര്‍ണിയ, ഷിക്കാഗോ, ന്യൂയോര്‍ക്ക് തുടങ്ങി നിരവധി നഗരങ്ങളില്‍ ജയന്‍ പരിപാടികള്‍ അവതരിപ്പിയ്ക്കുന്നതാണ്.

മലയാളി മനസുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ നാടന്‍ പാട്ടുകള്‍ നമുക്കു സമ്മാനിച്ച മണ്‍മറഞ്ഞുപോയ കലാഭവന്‍മണിയുടെ ഗാനങ്ങള്‍ അഞ്ഞൂറിലധികം വേദികളില്‍ മണിയോടൊപ്പം അവതരിപ്പിച്ചിട്ടുള്ള കലാഭവന്‍ ജയന്‍ ഈ ഗാനങ്ങളും മിമിക്രിയും ഇടകലര്‍ത്തി നടത്തുന്ന വണ്‍മാന്‍ ഷോ കാണികളെ ആദ്യന്തം ആഹ്ലാദിപ്പിയ്ക്കുന്നു. അനുകരണകലയില്‍ അനതിസാധാരണ മികവുള്ള ജയന്‍, സമകാലിക വിഷയങ്ങള്‍ പരിഹാസത്തിന്റെ പഞ്ചസാരയില്‍ പൊതിഞ്ഞ് അവതരിപ്പിയ്ക്കുന്ന ഓട്ടംതുള്ളലും ജയന്റെ ഷോയുടെ പ്രത്യേകതയാണ്.

ചാലക്കുടി സ്വദേശിയായ ജയന്‍ അന്തരിച്ച കലാഭവന്‍ മണിയുടെ സമകാലീനനും സുഹൃത്തുമായിരുന്നു. സംസ്ഥാനകലോത്സവങ്ങളില്‍ മിമിക്രിയില്‍ ഒന്നാംസ്ഥാനം നേടിയിട്ടുള്ള കലാഭവന്‍ ജയനുമായി 281 854 4922ല്‍  ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here