സൗഹൃദത്തിന്‍ വാഴയില –
അതില്‍
അക്രമത്തിന്‍റെയടുപ്പില്‍
കനല്‍ക്കട്ടകളിലൂതീയൂതി-
പ്പുകച്ച് പുകച്ച് നീറ്റിനീറ്റി
പാകപ്പെടുത്തിയ
പ്രതികാര കഥചൊല്ലും
വിഭവങ്ങള്‍ക്കുമുമ്പില്‍
ഓണമുണ്ണാനെത്തി ഞാനൊരുനാളില്‍
പാടിയില്ലോണപക്ഷി,
പറന്നില്ലോണതുമ്പി,
പഴയതാളമില്ലെവിടെയും, കുരവയും
പാടുവാന്‍ പുള്ളോനും
കുറെ, മാവേലിയില്ലാ സ്റ്റോറുകള്‍ മാത്രം.
അവിടെ കള്ളവുമുണ്ട്, കള്ളും ചതിയും
വര്‍ണ്ണ വിവേചനവും
പണ്ടത്തെപാട്ടും കുരവയും കേള്‍ക്കാന്‍
വൃദ്ധ സദനങ്ങള്‍ തേടി പോകണോ ഞാന്‍ ?
അവിടെയുണ്ടോ ഗൃഹാതുരത്വം ?
പാരടി ഗാനങ്ങളെയ്തശരമോ ?
മാറി മറിഞ്ഞൊരു കാലത്തിന്‍ കോലം കണ്ടോ
മാവേലി ചൊല്ലി ഇതുതന്നെയോ ദൈവത്തിന്‍ സ്വന്തം നാട്
തിരികെ പോകുന്നു ഞാന്‍
പാതാളമെത്രയോ ഭേദമീ ഭൂവിനേക്കാള്‍

LEAVE A REPLY

Please enter your comment!
Please enter your name here