1. ശ്വാനന്മാര്‍ ഒരു കൂട്ടം നിറഞ്ഞു കേരളം തന്നില്‍ 
 മാനമായ് വിഹരിപ്പൂ നിര്‍ഭയം തെരുക്കളില്‍
 ആരെയും ഭയം വേണ്ടാ, ആര്‍ക്കും  തൊടാനാവില്ല
 അവര്‍ തന്‍ തേര്‍വാഴ്ചയായ് കേരളം ഒട്ടാകവേ
2. ശ്വാനസേനകള്‍ കൂട്ടം കൂട്ടമായ് തെരുക്കളില്‍
 വിഹരിപ്പതു കണ്ടാല്‍ വഴി മാറിപ്പോകേണം
 ബാലന്മാര്‍, വൃദ്ധരെന്നോ, ആടുമാടുകളെന്നോ
 ഭേദമങ്ങ് അവയ്ക്കില്ല കടിച്ചു കീറി തിന്നും.
3. കണ്‍മുമ്പില്‍ കിരാതത്തം നഗ്നതാണ്ഡവമാടും വേളയില്‍
 കണ്ണുകള്‍ പൂട്ടി ആ മേലാളര്‍ വിഹരിപ്പൂ
 മനുഷ്യര്‍ മരിച്ചോട്ടെ, ഖേദം അങ്ങ് അവര്‍ക്കില്ല
 ആനപ്പുറത്തിരിപ്പോരെ പട്ടിയും കടിക്കില്ല.
4. നായക്കള്‍ പെരുകട്ടെ തെരുവില്‍ നെടുനീളെ
 നാള്‍ക്കുനാള്‍ നരഹത്യ ചെയ്തവര്‍ വളരട്ടെ
 നായ്ക്കള്‍ കടി-പിടികൂടട്ടെ തെരുക്കളില്‍
 നമുക്ക് കയ്യും കെട്ടി നോക്കിക്കൊണ്ടിരുന്നിടാം.
5. നാല്‍ക്കാലി നായ്ക്കള്‍ക്ക് കൂട്ടാളികളായി ചില
 ഇരുകാലി നായ്ക്കളും നാട്ടിലുണ്ടനവധി
 “ഗോഡ്സ് ഓണ്‍ കണ്‍ട്രി” യായ് വിളങ്ങിയ നാട് ഇന്ന്
 “ഡോഗ്സ് ഓണ്‍ കണ്‍ട്രി” യായ് മാറിയതാശ്ചര്യം.
6. ശ്വാനന്മാര്‍  നാട്ടില്‍ നെടുംതൂണായ് വാണീടട്ടെ
 ശുനകനായ് പിറക്കുവാന്‍  സുകൃതം ചെയ്ത നീ
 ആരും തൊടില്ല നിന്നെ, ആരെയും കടിച്ചീടാം
 ബോഡിഗാര്‍ഡ് ഒന്നും വേണ്ടാ യഥേഷ്ടം വിഹരിച്ചിടാം.
7. നരസ്നേഹികളേക്കാള്‍ മൃഗസ്നേഹികള്‍ ഏറെ
 മൃഗത്തില്‍ പിന്‍മുറക്കാര്‍ എന്നത്രേ തോന്നിപ്പോകും.
 മൃഗ സ്നേഹികള്‍ ചിലര്‍ മൃഗത്തേക്കാളും ഹീനം
 നര ജീവന് വില പുല്ലിലും തീരെ താഴെ
8. മനുഷ്യര്‍ തമ്മില്‍-തമ്മില്‍ കൊല ചെയ്വതും കാഴ്ച
 ശ്വാനന്മാര്‍ നിരന്തരം കാണുന്നു കണ്‍മുന്‍പിലായ്
 മാനവ ജീവനിത്ര വിലയില്ലാതായെങ്കില്‍
 ശൂനകന്മാര്‍ ചിന്തിപ്പത് “നമുക്കും ആകാമല്ലോچ
9. നായ്ക്കള്‍ക്കായ് വാസ കേന്ദ്രമങ്ങൊരുക്കട്ടെ
 ഭക്ഷണം ശിശ്രൂഷകള്‍ ഒക്കെയും കൊടുക്കട്ടെ.
 ശ്വാന സ്നേഹികള്‍ ഇവയ്ക്കായ് എന്ത് സ്നേഹം കാട്ടുന്നു ?
 തെരുവില്‍ പട്ടിണിയായ് അലയാന്‍ വിടുന്നതോ ?
10. കടിച്ചു കീറിത്തിന്നാം വിശപ്പും കെടുത്തിടാം
 നിണവും കുടിച്ചിടാം, സുഖമായ് ഉറങ്ങീടാം
 നായ്ക്കള്‍ യൂണിയന്‍ ചേര്‍ന്ന് څസിന്ദാബാദ് ” വിളിക്കുന്നു.
 ആരുണ്ട് ചോദിച്ചീടാന്‍, ആരുണ്ടങ്ങെതിര്‍ക്കുവാന്‍  

LEAVE A REPLY

Please enter your comment!
Please enter your name here