കൊച്ചി:മലയാളത്തില്‍ തകര്‍ത്തോടിയ അല്‍ഫോന്‍സ് പുത്രന്റെ പ്രേമം തമിഴ്‌നാട്ടിലും തീയേറ്ററുകള്‍ നിറച്ചു. ചിത്രത്തില്‍ നിവിന്‍ പോളിയുടെ ജോര്‍ജ്ജി’ന് ഉണ്ടായിരുന്ന മൂന്ന് നായികമാരില്‍ സായ് പല്ലവിയുടെ മലരി’നെയാണ് കേരളം ഏറ്റെടുത്തതെങ്കില്‍ തമിഴ്‌നാട്ടില്‍ മഡോണ സെബാസ്റ്റിയന്‍ അവതരിപ്പിച്ച സെലിനാ’ണ് ജനപ്രീതി ലഭിച്ചത്. പ്രേമ’ത്തിനോടുള്ള പ്രേമം മൂത്ത് തങ്ങള്‍ക്ക് ഇതിന്റെയൊരു തമിഴ് റീമേക്ക് വേണ്ടെന്ന് പറയുന്നത് വരെയെത്തി തമിഴകത്തെ പ്രേമപ്പനി’.അതേസമയം തെലുങ്കില്‍ നാഗചൈതന്യയും ശ്രുതി ഹാസനും നായികാനായകന്മാരാകുന്ന പ്രേമം’ റീമേക്ക് ആദ്യ അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാവൃത്തങ്ങളില്‍ സവിശേഷശ്രദ്ധ നേടിയിരുന്നു. പ്രോജക്ട് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ #RIPPremam എന്നൊരു ഹാഷ് ടാഗ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തങ്ങള്‍ ഹൃദയത്തിലേറ്റിയ പ്രിയചിത്രത്തിന്റെ ഒരു റീമേക്ക് കാണാന്‍ ഭശക്തിയില്ലാത്ത’ ആരാധകരാരോ പ്രചരിപ്പിച്ചതായിരുന്നു അത്. ഇന്നിതാ ആ ഹാഷ് ടാഗ് വീണ്ടും ട്രെന്റ് സൃഷ്ടിക്കുന്നു. അതിന് കാരണമായതോ? തെലുങ്ക് പ്രേമ’ത്തിലെ ഒരു വീഡിയോ സോങും.

മലയാളം പ്രേമ’ത്തിലെ മലരേ’ എന്ന ഗാനം തെലുങ്ക് പതിപ്പില്‍ അതേ ഈണത്തില്‍ മൊഴിമാറ്റിയാണ് എത്തുന്നത്. മലയാളത്തില്‍ പാടിയ വിജയ് യേശുദാസ് തന്നെയാണ് തെലുങ്കിലും പാടിയിരിക്കുന്നത്. മലയാളത്തില്‍ നിവിന്‍ പോളിയുടെ സ്ഥാനത്ത് അക്കിനേനി നാഗചൈതന്യയെയും സായ് പല്ലവിയുടെ സ്ഥാനത്ത് ശ്രുതി ഹാസനെയും കണ്ടിട്ട് പ്രേമം’ ആരാധകര്‍ക്ക് സഹിച്ചില്ല. തുടര്‍ന്ന് ഫേസ്ബുക്കിലെ ട്രോള്‍ഗ്രൂപ്പുകളിലും സിനിമാഗ്രൂപ്പുകളിലും ചര്‍ച്ചയാരംഭിച്ചു. #RIPPremam ഹാഷ് ടാഗില്‍ ട്വിറ്റര്‍ വഴിയും തമാശകലര്‍ത്തിയുള്ള പ്രതിഷേധത്തിലാണ് ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here