ചിക്കാഗോ: നാടിനേയും നാട്ടുകരേയും ഹൃദയത്തിലാക്കി, സാദ്ധ്യതകളുടെ നാടായ അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയിട്ട് ഇന്നേക്ക് ദശാബ്ദങ്ങൾ കഴിഞ്ഞു. അമേരിക്കൻ മലയാളികളുടെ ഒന്നാം തലമുറക്കാർ ഒരു പരിധി വരെ അമേരിക്കൻ സംസ്ക്കാരവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ, രണ്ടാം തലമുറക്കാർ ഒട്ടു മിക്ക മാറും “അമേരിക്കനൈസ്ഡ്” ആയാണ് വളർന്നു വരുന്നത്. കുടിയേറിയവരാണെങ്കിലും, ഇവിടെ ജനിച്ചു വളർന്നവരാണെങ്കിലും ഈ അമേരിക്കൻ മണ്ണിൽ തന്നെ ജീവിച്ചു മരിക്കേണ്ടവരാണെന്ന ഓർമ്മ പലപ്പോഴും മറന്നു പോകാറുണ്ടെന്നു തോന്നുന്നു.

ശരാശരി മലയാളി – അമേരിക്കൻ പൗരന്മാർ ഇന്നും കുടുംബങ്ങളിൽ ചർച്ച ചെയ്യുന്നതും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ തന്നെയാണെന്നാണ്. നാടിനോടുള്ള സ്നേഹക്കൂടുതലായിരിക്കും ഇതിനു പിന്നിൽ.
ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) 2016-18 ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിൽ, അമേരിക്കൻ മലയാളികളെ, പ്രത്യേകിച്ച് യുവജനതയെ അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് നയിക്കുവാനും, അമേരിക്കൻ രാഷ്ട്രീയത്തിൽ മലയാളികളുടെ പങ്ക് വ്യക്തമാക്കുവാനുമായി, “രജിസ്റ്റർ ടു വോട്ട്” കാമ്പേയ്നുമായി എത്തുകയാണ്.

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അംബ്രല്ല സംഘടനയായ ഫോമായിൽ ഇന്ന് പതിനൊന്ന് റീജിയനുകളിലായി ഏകദേശം 65 അംഗ സംഘടനകളുണ്ട്. ഈ സംഘടനകളുടെ ഒരു വർഷത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കൂടുന്ന പരിപാടിയാണ് മലയാളത്തിന്റെ സ്വന്തം ഓണം. ഈ ഓണക്കാലത്ത് ഫോമായുടെ എല്ലാ അംഗ സംഘടനകളിലും രജിസ്റ്റർ ടു വോട്ട് ബൂത്തുകൾ സ്ഥാപിക്കുവാനും, അതിലൂടെ കൂടുതൽ മലയാളികൾ അമേരിക്കൻ ഭരണകൂടത്തെ തിരഞ്ഞെടുക്കുന്നതിൽ ഭാഗവാക്കാകുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ ഫോമാ മുന്നിട്ടിറങ്ങുകയാണ്. അതാത് റീജിയണുകളിലെ ആർ. വി. പി. മാരും (റീജണൽ വൈസ് പ്രസിഡന്റ്), നാഷണൽ കമ്മിറ്റി മെമ്പർമാരും, അംഗ സംഘടനകളിൽ ഇത് പ്രാവർത്തികമാക്കുന്നതിനു നേതൃത്വം നൽകും.

പുതുതായി വോട്ടേഴ്സ് ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യുവാനും, നാടിന്റെ തനിമയൊട്ടും പോകാതെ ഓണം ആഘോഷിക്കുവാനും നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം, www.fomaa.com/associations/ എന്ന വെബ് സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ സംസ്ഥാനത്തുള്ള ഫോമായുടെ അംഗ സംഘടനയേനാണെന്ന് കണ്ടെത്തുക. ശേഷം അവരുമായി ബന്ധപ്പെട്ട് ഓണാഘോഷത്തിൽ പങ്കെടുക്കുക. ഫോമായുടെ ഈ സംരംഭത്തിന്റെ മറ്റോരു വശം, അടുത്ത വർഷങ്ങളിൽ അമേരിക്കൻ രാഷ്ട്രീയത്തിൽ കൂടുതൽ മലയാളികളെ എത്തിക്കുകയെന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ബെന്നി വാച്ചാച്ചിറ 847 322 1973
ജിബി തോമസ് 914 573 1616
ജോസി കുരിശിങ്കൽ 773 516 0722
ലാലി കളപ്പുരക്കൽ 516 232 4819
വിനോദ് കൊണ്ടൂർ ഡേവിഡ് 313 208 4952
ജോമോൻ കുളപ്പുരക്കൽ 863 709 4434
http://fomaa.com/associations/

FOMAA-Logo IMG_4984

LEAVE A REPLY

Please enter your comment!
Please enter your name here