ലോസ്ആഞ്ചലസ്: ‘സാംസങ്ങ് ഗാലക്‌സി നോട്ട് 7’ ഉപയോഗിക്കരുതെന്ന് ഫെഡറല്‍ സേഫ്റ്റി റഗുലേറ്റേഴ്‌സ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം ഫോണ്‍ കൈവശം ഉള്ളവര്‍ ഓഫാക്കി വെക്കുകയോ, ഉപയോഗിക്കാതിരിക്കുകയോ ചെയ്യണമെന്നും ഏജെന്‍സി ആവശ്യപ്പെട്ടു. 

ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടയില്‍ ലിത്തിയം അയോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സാംസങ്ങ് ഇലക്ട്രോണിക്‌സ് കമ്പനി ഫോണിന്റെ വില്‍പ്പന കഴിഞ്ഞ ആഴ്ച നിരോധിച്ചിരുന്നു.

യു. എസ് കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി കമ്മീഷന്‍ സാംസങ്ങ് കമ്പനിയുമായി സഹകരിച്ചു. ഫോണുകള്‍ തിരികെ വിളിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ കയറ്റി അയക്കുന്ന ലെഗേജുകളില്‍ ഫോണുകള്‍ ഉള്‍പ്പെടുത്തുകയോ, യാത്ര ചെയ്യുമ്പോള്‍ ചാര്‍ജ് ചെയ്യുകയോ അരുതെന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൂന്നാഴ്ച മുമ്പാണ് ഈ ഫോണ്‍ മാര്‍ക്കറ്റില്‍ വില്പനയുമായെത്തിയത്.

samung

LEAVE A REPLY

Please enter your comment!
Please enter your name here