ഡാളസ്സ്: കര്‍ണാറ്റിക് മ്യൂസിക്കിലും,ഫിലിം മ്യൂസിക്കിലും പ്രശസ്തരായ ഡോ. ശ്രീ കൃഷ്ണകുമാര്‍, ശ്രീമതി ബിന്നി കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്ത സംഗീത കച്ചേരി സെപ്റ്റംബര്‍ 25 ഞായര്‍ വൈകിട്ട് 3.30 മുതല്‍ സംഘടിപ്പിക്കുന്നു. ഫ്രിസ്‌ക്കൊ കാര്യ സിദ്ധി ഹനുമാന്‍ ടെമ്പിളിലാണ് സംഗീത കച്ചി്രേക്ക് വേദി ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ കര്‍ണാറ്റിക് സംഗീതത്തിന്റെ ആചാര്യനായി അറിയപ്പെട്ടിരുന്ന പരേതനായ പ്രൊഫ. നെയ്യാറ്റിന്‍കര എം. കെ. മോഹന ചന്ദ്രന്റെ ശിഷ്യന്മാരായ കൃഷ്ണകുമാര്‍ – ബിന്നി ജോഡികളുടെ കച്ചേരിക്ക് ഈണം പകരുന്നത് മൃദംഗവിദ്വാന്‍ മുരളി ബാല, വയലിന്‍ വിദഗ്ദന്‍ വെങ്കിട്ട്രാമന്‍ സുബ്രമണ്യന്‍ എന്നിവരാണ്.

മ്യൂസിക്കല്‍ ഡോക്ട്രേറ്റും, കേരള ഗവര്‍മെന്റ് ചെംബൈ അവാര്‍ഡും ഉള്‍പ്പെടെ  നിരവധി അവാര്‍ഡുകള്‍ കരസ്തമാക്കിയിട്ടുള്ള ഡോ. കെ കൃഷ്ണകുമാര്‍ ഓള്‍ ഇന്ത്യ റേഡിയോയുടെ ടോപ് ഗ്രേഡ് ‘ആര്‍ട്ടിസ്റ്റ്’ എന്ന അംഗീകാരവും നേടിയിട്ടുണ്ട്.

സംഗീത കച്ചേരിയിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9726797874  

 

 

പി. പി. ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here