ഡാളസ്: ‘ഇന്റര്‍ നാഷണല്‍ പീസ് ഡെ’ യോടനുബന്ധിച്ച് കഴിഞ്ഞ നാലു ദിവസമായി ഡാളസില്‍ നടന്നുവന്നിരുന്ന ആഘോഷ പരിപാടികള്‍ സമാപിച്ചു. സെപ്റ്റംബര്‍ 16 വെള്ളിയാഴ്ച ഡാളസ് മേയര്‍, മൈക്ക് റോളിംഗ്‌സ്, കൈണ്‍സില്‍ മാന്‍ ആഡം മെക്ക്‌ഗൊ എന്നിവര്‍ നേതൃത്വം നല്‍കിയ ‘ഡാളസ് ആന്റ് പീസ്’ എന്ന സിംബെസിയത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

സെപ്റ്റംബര്‍ 17 ശനിയാഴ്ച ഇന്റര്‍ നാഷണല്‍ ഫണ്‍ ഫെസ്റ്റിവ, മാവറിക്‌സ് ബാസ്‌ക്കറ്റ് ബോള്‍ സ്‌ക്കില്‍സ് ക്യാമ്പ്, ഇന്റര്‍ നാഷണല്‍ ഡാന്‍സ് ആന്റ് ഫുഡ്, സെപ്റ്റംബര്‍ 18 ഞായറാഴ്ച ഡാളസ് പോലീസ്, ഡാര്‍ട്ട് പോലീസ് എന്നിവരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കപ്പെട്ടു.

സെപ്റ്റംബര്‍ 21 ബുധനാഴ്ച കണ്‍സര്‍ട്ട് ഓഫ് പീസ് പരിപാടിയോടെ ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചു. വമ്പിച്ച ജനറാലിയാണ് ഡാളസ് സിറ്റി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ പങ്കെടുത്തത്. 1981 സെപ്ംറ്റബര്‍ 21 നാണ് ‘ഇന്റര്‍ നാഷണല്‍ പീസ് ഡെ’ യുണൈറ്റഡ് നാഷന്‍സ് അസംബ്ലി പ്രഖ്യാപിച്ചത്.

ലോകത്തിലാകമാനവും, വ്യക്തികളിലും സ്‌നേഹത്തിന്റെ മാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും,ആഴത്തില്‍ വേരൂന്നുന്നതിനും ഉപദേശിച്ചു. യു. എന്‍ തുടങ്ങി വച്ചതാണ് ഈ ആഘോഷം. മനുഷ്യ സമൂഹവും, രാഷ്ട്രങ്ങളും പരസ്പരം സ്‌നേഹത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ആശയ സംവാദം നടത്തുക എന്ന ലക്ഷ്യം കൂടി ഈ ദിനത്തിനുണ്ട്. പ്രപഞ്ചത്തില്‍ സ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ പ്രഥമഗണനീയരായ ചില മഹാത്മാക്കളുടെ ഉന്ധര്‍ണികളാണ് ഈ ദിവസം നടക്കുന്ന പരിപാടികളില്‍ കൂടുതല്‍ ചര്‍ച്ച വിഷയമാകുന്നത്.

peace3 peace

LEAVE A REPLY

Please enter your comment!
Please enter your name here