സംമൂഹ്യപ്രവർത്തനം ഒരു നന്മയാണെന്നു തെളിയിച്ച ഫോമയുടെ യുവ നേതാവാണ് ജോസ് എബ്രഹാം. ഫോമയുടെ ഇലക്ഷനിലെ ജയ പരാജയങ്ങൾ തന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നില്ലന്നും 2018 -20ൽ ഫോമയുടെ സെക്രട്ടറി സ്ഥാനാർത്ഥിയായി താൻ മത്സര രംഗത്തുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു .

ഫോമാ ഒരാളുടെയോ, കുറച്ചു വ്യക്തികളുടെയോ സ്വന്തമല്ല. ഇവിടെ ജയപരാജയങ്ങൾക്കു സ്ഥാനമില്ല  മറിച്ചു
പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം. ഇത്തരം ഒരു തീരുമാനം എടുക്കുവാൻ പ്രധാന കാരണം ഫ്ലോറിഡാ കൺവൻ ഷന് ശേഷം ഫോമാ പ്രവർത്തകരിൽ നിന്നും, മറ്റു അമേരിക്കൻ മലയാളികളിൽ നിന്നും ലഭിച്ച അഭിനന്ദനം ആണ്. ഫോമാ എന്നെ ഏൽപ്പിച്ച ഒരു പ്രോജക്ട് ഫോമാ കമ്മിറ്റിയുടെ സഹായത്തോടുകൂടി അമേരിക്കൻ മലയാളികളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രോജക്ട് ആയി മാറ്റുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ആ പ്രചോദനം ആണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നിൽ.

ഫോമയുടെ ഒരു അംഗം എന്ന നിലയിൽ സജീവമാകും ഫോമയ്‌ക്കൊപ്പം നിലകൊള്ളും. ഫോമയെ ശക്തിപ്പെടുത്തുവാൻ വേണ്ടതെല്ലാം ചെയ്യുന്നതോടൊപ്പം ജീവകാരുണ്യ, സാമൂഹ്യ പ്രവർത്തനങ്ങളിൽ സമാന്തരമായി പ്രവൃത്തിക്കും. കേരളത്തിലെ ജീവകാരുണ്യ രംഗത്തു ഇനിയും പലതും ചെയ്യാനുണ്ട്. അതിനു സജീവമായി തന്നെ അമേരിക്കൻ മലയാളികൾക്കൊപ്പം നിലകൊള്ളും ഇതിനെല്ലാം എന്നെ സഹായിച്ചത് ഫോമായാണ്.

എന്റെ സാമൂഹ്യ പ്രവർത്തനം തുറന്ന പുസ്തകം പോലെയാണ്. ഫോമയുടെ യൂത്ത് ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ ആയി തുടങ്ങിയ പ്രവർത്തനം ആർ സി സി പ്രൊജക്ടിൽ വരെ കൊണ്ടെത്തിച്ചു. അത് വ്യക്തിപരമായും സാമൂഹ്യപരമായും ഏറെ ഗുണം ചെയ്തു. അതുകൊണ്ടാണ് അടുത്ത സെക്രട്ടറി സ്ഥാനത്തേക്ക് സ്വതന്ത്രമായി മത്സരിക്കണം എന്ന് തോന്നിയത്. ഒരു പാനലിൽ മത്സരിക്കുന്നതിനോട് ഇപ്പോൾ യോജിക്കുന്നില്ല. മത്സരരംഗത്തു സജീവമായി നിൽക്കും. കാൻസർ പ്രോജക്ടിന്റെ വാർത്തകൾ മാധ്യമങ്ങളിൽ വന്ന സമയത്തു അഭിന്ദിച്ചവർ കൂടുതലും ഫോമയ്‌ക്കു പുറത്തുള്ള ആളുകൾ ആയിരുന്നു പക്ഷെ ഫോമയുടെ ചില മുതിർന്ന നേതാക്കൾ, യുവ നേതാക്കൾ ഒക്കെ തന്ന പ്രചോദനം മറക്കാൻ പറ്റില്ല. അവരുടെ ആവശ്യം കൂടിയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ.
എന്തായാലും പ്രസിഡന്റ് സ്ഥാനത്തേക്ക് ഫോമയുടെ മത്സരം 2018 ൽ ശക്തിയാകാൻ സാധ്യത ഉണ്ട്. അപ്പോൾ ആരോടൊപ്പം നിൽക്കുക എന്നതല്ല മറിച്ചു ഫോമയ്‌ക്കൊപ്പം നിക്കുക എന്ന ഒരു താല്പര്യവും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

കാൻസർ പ്രോജക്ടിന്റെ വാർത്തകളെ രാഷ്ട്രീയമായി കാണാൻ ആയിരുന്നു പലർക്കും താല്പര്യം. എന്നാൽ എന്റെ രാഷ്ട്രീയം അതല്ല അത് ഏൽപ്പിക്കുന്ന ജോലി ഭംഗിയായി ചെയ്യുക എന്ന സാധാരണക്കാരന്റെ രാഷ്ട്രീയമാണ്. അതുകൊണ്ടു ഇനിയും പലതും ചെയ്യാനുണ്ട് അതിനുള്ള പ്രവർത്തനങ്ങൾക്കായി ഫോമയ്‌ക്കൊപ്പം സജീവമായി നില കൊള്ളും.

1 COMMENT

  1. ഇപ്പോഴത്തെ ഭരണസമിതി (2016-’18) സ്ഥാനം ഏൽക്കുന്നതിനു മുൻപേ അതിനടുത്ത കാലഘട്ടത്തിലേക്ക് (2018-’20) ഇപ്പോഴേ രണ്ടു മുഴം മുൻപേ എറിയുക എന്നാ “സാധാരണക്കാരന്റെ രാഷ്ട്രീയം” നന്നായി. പക്ഷെ ഒരു പാനൽ ആയി കൂടെ മത്സരിച്ചവരെ ഇത്രവേഗം തള്ളിപ്പറയാൻ പാടില്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം. പ്രേത്യേകിച്ചു സ്റ്റാൻലിയെ .. നന്നായി വരും..

LEAVE A REPLY

Please enter your comment!
Please enter your name here