ചിക്കാഗോ: ഫോമായുടെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ സ്വന്തം നാടായ ചിക്കാഗോയിൽ വെച്ച് നടത്തപ്പെടുന്ന ഫോമായുടെ 2016-18 കാലഘട്ടിലേക്കുള്ള ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനത്തോട് അനുബന്ധിച്ചു നടത്തുന്ന താരനിശയിലാണ്, തെന്നിന്ത്യയിലെ പ്രശസ്ത നടീനടന്മാർ പങ്കെടുക്കുന്നത്. കഴിഞ്ഞ ജൂലൈ 7 മുതൽ 10 വരെ, ഫ്ലോറിഡയിലെ മയാമിയിൽ വച്ച് നടന്ന അഞ്ചാമത് അന്താരാഷ്ട്ര കൺവൻഷനിൽ വച്ച് ഫോമായുടെ ദേശീയ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ സ്ഥാനാരോഹണത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞയെടുപ്പും താരനിശയോടൊപ്പം നടത്തപ്പെടും.

ഫോമായുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് നൂറു കണക്കിനാളുളെ സാക്ഷി നിറുത്തി പ്രവർത്തനോദ്ഘാടനം നടത്തുന്നത്. തെന്നിന്ത്യയിലെ പ്രശസ്ത നടനും, അന്തരിച്ച നടൻ സുകുമാരന്റെ മകനുമായ ഇന്ദ്രജിത്ത് സുകുമാരൻ, തെന്നിന്ത്യൻ താരസുന്ദരി മമ്ത മോഹൻദാസ്, ഹാസ്യ സാമ്രാട്ട് സുരാജ് വെഞ്ഞാറൻമൂട്, നീരജ് മാധവൻ, ബഡായി ബംഗ്ലാവ് ഫെയിം ആര്യ, കൊമേഡിയൻ സിറാജ് പൈയ്യോളി, ഉല്ലാസ് പന്തളം തുടങ്ങി മലയാളത്തിലെ ഒട്ടനവധി പ്രമുഖ അഭിനേതാക്കൾ പങ്കെടുക്കുന്നുണ്ട് പരിപാടിയിൽ. സംഗീത വിരുന്നൊരുക്കുന്നത് നിഖിൽ മാത്യൂവും, മെറിൻ ഗ്രിഗറിയുമാണ്.

ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻ ഓഫ് അമേരിക്കാസ്) എന്ന അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ സംഘടനയിൽ, ഇന്ന് നോർത്ത് അമേരിക്കയിൽ ഏകദേശം 65 അംഗസംഘടനകളുണ്ട്. ഈ സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തഫണ്ട് രൂപീകരക്കുന്നതിനു വേണ്ടിയാണ് ഫോമാ, മോളിവുഡ് – ജോളിവുഡ് എന്ന സ്റ്റേജ് ഷോ നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:

ബെന്നി വാച്ചാച്ചിറ 847 322 1973
ജിബി തോമസ് 914 573 1616
ജോസി കുരിശിങ്കൽ 773 516 0722
ലാലി കളപ്പുരയ്ക്കൽ 516 232 4819
വിനോദ് കൊണ്ടൂർ ഡേവിഡ് 313 208 4952
ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434

MJ FOMAA

LEAVE A REPLY

Please enter your comment!
Please enter your name here