ഡാളസ്: എഡ്വിന്‍ ഹവാര്‍ഡിന് വയസ്സ് 92 ജന്മദിന സമ്മാനമായി ലഭിച്ചത് പുതിയൊരു വീട്.

അറുപത് വര്‍ഷം ഡാളസ് ലോക്ക്ഹീഡിലുള്ള വീട്ടില്‍ താമസിച്ചു. നാല് ചുമരുകള്‍ക്കുള്ളില്‍ വളര്‍ത്തിയെടുത്തത് ഏഴ് മക്കളെ! ഭര്‍ത്താവുമൊത്ത് എഡ്വിന്‍ 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് 7000 ഡോളറന് വാങ്ങിയ വീടായിരുന്നുവത്്. രണ്ട് ബെഡ്‌റൂമും, ഒരു ബാത്ത്‌റൂവുള്ള വീട്ടില്‍ 7 മക്കളെ വളര്‍ത്തിയെടുത്തപ്പോള്‍ അവര്‍ക്ക് സ്‌നേഹം മാത്രമാണ് നല്‍കാന്‍ കഴിഞ്ഞതെന്ന് എഡ്വിന്‍ ഓര്‍ക്കുന്നു. അറുപത് വര്‍ഷം സന്തോഷത്തോടെ മക്കളും കൊച്ചുമക്കളും ഒരുമിച്ച് താമസിച്ച വീടിന്റെ ചുമരുകള്‍ രണ്ടാഴ്ചക്കുള്ളില്‍ നിലം പതിക്കും. അവിടെ അതേ സ്ഥാനത്ത് പുതിയൊരു വീട് എഡ്വിന് വേണ്ടി ഉയരുമെന്ന് സിറ്റ് അധികൃതര്‍ പറഞ്ഞു.

ഡാളസ് സിറ്റിയുടെ പ്രത്യേക പ്രൊജക്റ്റായ ഹോം റി കണ്‍സ്ട്രക്ഷന്‍ പ്രോഗ്രാമില്‍ 2014 ല്‍ എഡ്വിന്‍ നല്‍കിയ അപേക്ഷയാണ് പുതിയ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് എഡ്വിന്‍ തുണയായത്. പണി പൂര്‍ത്തിയാകുന്നതു വരെ മകളുടെ കൂടെ താമസിക്കുമെന്ന് എഡ്വിന്‍ പറയുന്നു. 2017 ഫെബ്രുവരിയില്‍ പുതിയവീടിന്റെ താക്കോല്‍ ലഭിക്കും. തൊണ്ണുറ്റി രണ്ടാമത്തെ വയസ്സില്‍ ലഭിച്ച ജന്മദിന സമ്മാനം ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങളില്‍ ഒന്നായിരിക്കുവെന്ന എഡ്വിന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here