ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിലെ സീനിയര്‍ ഫെല്ലോഷിപ്പിന്റെ മൂന്നാമത് ഭദ്രാസന തല കോണ്‍ഫറന്‍സിന് വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ ഉജ്വല തുടക്കം. ക്യൂന്‍സ് വില്ലേജിലുള്ള സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് ആതിഥേയത്വം വഹിക്കുന്ന ചതുര്‍ദിന കോണ്‍ഫറന്‍സിന് ഭദ്രാസന മെത്രാപ്പോലീത്ത റൈറ്റ് റവ.ഡോ. ഐസക് മോര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ, റൈറ്റ് റവ. ഡോ. യുയാക്കീം മോര്‍ കൂറിലോസ് എപ്പിസ്‌കോപ്പ എന്നിവര്‍ നേതൃത്വം നല്കുന്നതാണ്.

“നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക. ഭയപ്പെടരുത്; ഭ്രമിക്കുകയും അരുത്. എന്നു ഞാന്‍ നിന്നോട് കല്പിച്ചുവല്ലോ’ (യോശുവ 1:9) എന്നതാണ് കോണ്‍ഫറന്‍സ് ചിന്താവിഷയം.

ആത്മീയമായ വളര്‍ച്ചയ്ക്കുതകുന്ന വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന നാലുദിന കോണ്‍ഫറന്‍സിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡന്റ് റവ. ഐസക് പി. കുര്യന്‍, ജനറല്‍ കണ്‍വീനര്‍ സി.വി. സൈമണ്‍കുട്ടി എന്നിവര്‍ അറിയിച്ചു.

ഭദ്രാസന സെക്രട്ടറി റവ ഡെന്നി ഫിലിപ്പ്, റവ. ബൈജു മര്‍ക്കോസ് (ലൂഥറന്‍ സ്കൂള്‍ ഓഫ് തിയോളജി) എന്നിവരുടെ സാന്നിധ്യവും നേതൃത്വവും കോണ്‍ഫറന്‍സിലുടനീളം ഉണ്ടായിരിക്കും. കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കോണ്‍ഫറന്‍സിന്റെ ഉജ്വല വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. എം. തോമസ് (ഫിനാന്‍സ്), മാത്യു പി. ജോര്‍ജ് (സുവനീര്‍), ചാക്കോ കെ. തോമസ് (അക്കോമഡേഷന്‍), ജോര്‍ജ് ചാക്കോ (ഫുഡ്), കുറ്റിക്കാട്ട് ഇടിച്ചാണ്ടി (പ്രയര്‍, വര്‍ഷിപ്പ്), ഇ.വി. ഫിലിപ്പ് (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ലില്ലി സൈമണ്‍ (പ്രോഗ്രാം), ശോശാമ്മ തോമസ് (രജിസ്‌ട്രേഷന്‍), ബെന്നി മാത്യു (റിസപ്ഷന്‍), ജോണ്‍ ടി. മാത്യു (പബ്ലിസിറ്റി), ബോബ് നൈനാന്‍ (സൈറ്റ് സീയിംഗ്), അന്നമ്മ മാത്യു (ക്വയര്‍), ഡോ. അന്നമ്മ സക്കറിയ (മെഡിക്കല്‍) എന്നിവരാണ് വിവിധ കമ്മിറ്റികളുടെ സാരഥികള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഐസക് പി. കുര്യന്‍ (കോണ്‍ഫറന്‍സ് പ്രസിഡന്റ്) 516 445 8552, സി.വി. സൈമണ്‍കുട്ടി (ജനറല്‍ കണ്‍വീനര്‍) 516 987 0596. ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് അറിയിച്ചതാണിത്.

Marthoamafellowship_pic3 Marthoamafellowship_pic2 

LEAVE A REPLY

Please enter your comment!
Please enter your name here