ഷിക്കാഗോ: ഷിക്കാഗോയിലെ മൊക്കാനയില്‍ സ്ഥിരതാമസക്കാരിയായിരുന്ന ലാലി മാത്യു (47) നിര്യാതയായി.

പൊതുദര്‍ശനം ഒക്‌ടോബര്‍ ഏഴാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 9 മണി വരേയും, സംസ്കാര ശുശ്രൂഷകള്‍ ഒക്‌ടോബര്‍ എട്ടാംതീയതി ശനിയാഴ്ച രാവിലെ 10 മണിക്കും ഓക്‌ലോണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (6801 W. 96th Street, Oak Lawn, IL 60453) വച്ചു നടത്തപ്പെടുന്നതാണ്.

മാത്യു സി. ജോര്‍ജ് ആണ് ഭര്‍ത്താവ്. മക്കള്‍: ജോഷ്വ, ജെസ്സീക്ക, ജാസ്മിന്‍. പരേത പത്തനംതിട്ട മെഴുവേലിയില്‍, തെങ്ങിനാല്‍വീട്ടില്‍ പരേതനായ ടി.സി ജോണിന്റേയും, ലീലാമ്മ ജോണിന്റേയും മകളാണ്.

സഹോദരങ്ങള്‍: ബീന (ബോസ്റ്റണ്‍), ഷീല (ഫിലാഡല്‍ഫിയ), ഷിനോയ് (ഇന്ത്യ). പരേത ഷിക്കാഗോ ഓക്‌ലോണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ അംഗമായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. എബി ചാക്കോ (ഫോണ്‍: 516 655 0117).

LEAVE A REPLY

Please enter your comment!
Please enter your name here