getP5hoto.php
വാന്‍കോര്‍(കാനഡ): ജൂലായ് ഞായറാഴ്ച(ഇന്ന്) കാനഡയില്‍ നടന്ന വുമണ്‍സ് സോക്കര്‍ വേള്‍ഡ് കപ്പ് ഫൈനലില്‍ ജപ്പാനെ 5-2 ന് പരാജയപ്പെടുത്തി അമേരിക്ക ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി.
ആദ്യപകുതിയില്‍ ആദ്യപതിനാറുമിനിട്ടുകള്‍ക്കുള്ളില്‍ 4 ഗോളുകളാണ് ജപ്പാന്റെ ഗോള്‍വലയം ചലിപ്പിച്ചത്. അമേരിക്കയുടെ കാര്‍ലി ലോയ്ഡ് ഹാട്രിക്ക് നേട്ടമാണ് കൈവരിച്ചത്. ലോറന്‍ ഹോളിഡെ, ടോബില്‍ ഹീത്ത് എന്നിവരും അമേരിക്കക്കുവേണ്ടി ഓരോഗോള്‍ വീതം നേടി. ജപ്പാന്‍ 27 മിനിട്ടിലും, 52 മിനിട്ടിലും ഓരോ ഗോള്‍ നേടി.
16വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് അമേരിക്ക വനിതാ സോക്കര്‍ ലോകചാമ്പ്യന്‍പട്ടം നേടുന്നത്.
2011 ല്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ അമേരിക്കയെ പരാജയപ്പെടുത്തി ജപ്പാന്‍ വേള്‍ഡ്കപ്പ് നേടിയിരുന്നു. ഈ വര്‍ഷം ജപ്പാനെ പരാജയപ്പെടുത്തി വേള്‍ഡ് കപ്പില്‍ മുത്തമിട്ടതോടെ അമേരിക്ക മധുരമായ പ്രതികാരം വീട്ടുകയായിരുന്നു. 2 മില്യണ്‍ ഡോളറാണ് വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുക. അമേരിക്ക നേടിയ അട്ടമറി വിജയം ജപ്പാന്റെ ഫുട്‌ബോള്‍ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റി.

 

LEAVE A REPLY

Please enter your comment!
Please enter your name here