ലീനാ മേഴ്സി
തന്റെ സിനിമ രൂക്ഷമായി വിമർശിക്കപ്പെട്ടു എന്ന് കരുതി ഒരു താരവും അഭിനയം നിർത്തി പോയിട്ടില്ല , മേടിക്കുന്ന കോടികളുടെ കെട്ടുകളും കുറച്ചിട്ടില്ല ..സിനിമയുടെ എണ്ണവും കുറഞ്ഞിട്ടില്ല .പക്ഷേ ഇവരുടെ ഒക്കെ സിനിമ എന്ന പേരിൽ ഇറങ്ങുന്ന ചില കെട്ടു കാഴ്ചകളെ സോഷ്യൽ മീഡിയയിൽ ലോകോത്തര ക്ലാസിക് എന്ന് വിളിച്ചു കയ്യ് അടിച്ചില്ലെങ്കിൽ ഫാൻസ്‌ എന്ന പേരിൽ അറിയപ്പെടുന്ന ചില ഊള കൂട്ടങ്ങളുടെ കയ്യ് തരിക്കും . അവന്റെ ഞരമ്പിലൂടെ അന്നേരം വരെ അലക്ഷ്യമായി ഓടിയ രക്ത ധമനികൾ അവന്റെ താരത്തെ പോലെ തന്നെ മീശ പിരിച്ചു ചാടി എഴുന്നേൽക്കും . ഇ രക്ത ധമനികൾ അവന്റെ കൈപ്പത്തിയിൽ വന്നു പ്രകമ്പനം കൊള്ളുന്നതോടെ പിന്നെ അവനു അടങ്ങണമെങ്കിൽ ആക്രമിച്ചു കീഴ്‌പ്പെടുത്താൻ ഒരു പുലിയെ കിട്ടിയേ പറ്റു . പുലി പോയിട്ട് ഒരു ഏലി നേരിൽ വന്നാൽ അടിവസ്ത്രം നനയും എന്നതാണ് വാസ്തവം എന്നിരിക്കെ പിന്നേ ആകെ ഉള്ള ഒരു മാർഗം ജനിച്ച കാലം മുതൽ , തന്നെ വിളിച്ചതും താൻ വിളിച്ചതുമായ സകല തെറികളും സോഷ്യൽ മീഡിയയിൽ , തന്റെ വിരലുകളിലൂടെ ശർദ്ദിക്കുക എന്നതാണ് . അത് അവൻ നല്ല വൃത്തി ആയി ചെയ്യും
സദാചാരം എന്നത് സ്ത്രീകൾ ഉടുക്കുന്ന തുണിയുടെ നീളത്തിലോ വലുപ്പത്തിലോ മാത്രം ആണ് എന്ന് കരുതുന്ന കേരളക്കരയിൽ ഇത്തരം ഊളകളുടെ എണ്ണം കൂടുകയല്ലതെ കുറയുമെന്ന് കരുതാൻ യാതൊരു സാദ്ധ്യത ഇല്ലാത്തതിനാൽ സ്ത്രീകളെ ,

1 .സോഷ്യൽ മീഡിയയിലെ ചില ഫാൻസ്‌ ഊളകളും അവരുടെ തെറിവിളികളും എന്ന വിഷയത്തിൽ ഒരു ചെറിയ ഗവേഷണം നടത്തിയിട്ടു വേണം നിങ്ങൾ പ്രസ്തുത പോസ്റ്റുകൾ പോസ്റ്റ് ചെയ്യാൻ

2 . അഞ്ചാറ് തെറി എങ്കിലും സ്വന്തമായി കൈവശം ഇല്ലാത്ത ഒരു സ്ത്രീ ആണ് നിങ്ങൾ എങ്കിൽ, ഇ പണിക്കു നിൽക്കരുത് . അങ്ങനെ എങ്കിൽ പൂക്കളും ആകാശവും, മഴ പെയ്യുമ്പോൾ, കിങ്ങിണി പൂച്ച , നന്ത്യാർവട്ടം എന്ന മട്ടിൽ ഉള്ള വെല്ലോ ഗ്രൂപ്പുകളും കണ്ടു പിടിച്ചു അവിടെ പോസ്റ്റുക നിങ്ങളുടെ ഇത്തരം പോസ്റ്റുകൾ

3 . അവനവന്റെ വാളിനും ഇൻബോക്സിനും അപ്പുറം ഫേസ്ബുക്കിനു മറ്റു പല ബട്ടണുകളും ഉണ്ടെന്നും അതിൽ ഒന്ന് സെറ്റിങ് ആണെന്നും അതിൽ തന്നേ പോസ്റ്റ് പബ്ലിക് ആണെങ്കിലും കമ്മന്റ്സ് സുഹൃത്തുക്കൾക്ക് മാത്രം എന്ന രീതിയിൽ പല ഓപ്ഷൻസും ഉണ്ടെന്നും മനസിലാക്കി വെക്കുക

4 . ഇ ങ്ങനെ ഒക്കെ എങ്കിലും ശർദ്ദിക്കാൻ ചില ഊളകൾ നിങ്ങളുടെ പോസ്റ്റിൽ എത്തുമെന്നും , അവൻ ശർദ്ദിച്ചത് പാത്രത്തിൽ കൊണ്ട് പോകാനും കൂടെ ശർദ്ദിക്കാനും വേറെ കുറെ ഊളകൾ കുടി വരുമെന്നും ഓർമയിൽ വെക്കുക

5 ., ഇത് നേരിടാൻ സ്വന്തമായി ധൈര്യം കമ്മി എങ്കിൽ ചില ധീര വനിതകളുടെ സഹായം ചോദിക്കുക 🙂

തനിക്കു ഇഷ്ട്ടമാകാത്ത രീതിയിൽ വിമർശിച്ചാൽ , തെറി പറഞ്ഞു വായ അടച്ചു മൂടാമെന്ന മലയാളിയുടെ ചിന്താവിശേഷത്തിനു മലയാളിയോളം പഴക്കമുള്ളതിനാൽ ഇതു ഇനിയും തുടരും. താൻ ശർദ്ദിക്കുന്നതു തന്റെ തന്നെ ഉള്ളിൽ ഉള്ളതാണ് അതുകൊണ്ടു താൻ എന്താണോ അതാണ് ഇവിടെ പ്രതിഫലിക്കപ്പെടുന്നത് എന്നും മറ്റുമുള്ള ചിന്താധാരകൾക്കും ഇവിടെ ഒരു പ്രസക്തിയും ഇല്ല . കാരണം കുത്താൻ വരുന്ന പോത്തിന്റെ കാതിൽ വേദമോതീട്ടു വെല്ലോ വിശേഷവും ഉണ്ടോ .

(വൽകഷ്ണം : മയിലിനെ പോലെ മനോഹരമായ മറ്റൊരു പദം കേരളത്തിന്റെ ദേശീയ വാക്ക് ആയതിനാൽ അതിനെ തെറി എന്ന ഗ്രൂപ്പിൽ നിന്നും ഇവിടെ ഒഴിവാക്കിയിട്ടുണ്ട്

ലീനാ മേഴ്സിയുടെ ഫേസ് ബുക്ക് പോസ്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here