ഫൊക്കാനയുടെ പ്രവർത്തനങ്ങളും  പദ്ധതികളും അമേരിക്കയിലെ മറ്റു സംഘടനകളും മാതൃകയാകണമെന്നു ഫൊക്കാനയുടെ അസ്സോസിയേറ്റ് ജോ:സെക്രട്ടറി ഡോ: മാത്യു വർഗീസ് അഭിപ്രായപ്പെട്ടു. ഫൊക്കാനയ്ക്കു ഒരു പുതിയ നേതൃത്വം വന്നു ഇപ്പോൾ എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിക്കേണ്ട സമയം അതിനുള്ള എല്ലാ സാഹചര്യവും ഫൊക്കാനയിൽ ഇപ്പോൾ ഉണ്ട്.തമ്പി ചാക്കോ, ഫിലിപ്പോസ് ഫിലിപ്പ് ടീമിൽ പ്രവർത്തിയ്ക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട് . അമേരിക്കയിലെ കൂടുതൽ മലയാളി  സമൂഹത്തിന്റെ  പിന്തുണ ഫൊക്കാനയ്ക്കു ലഭിക്കണം അതിനായി പല പരിപാടികളും ഫൊക്കാനാ കമ്മിറ്റി വിഭാവനം ചെയ്യും. ഫൊക്കാനയിൽ വിവാദങ്ങൾ അവസാനിച്ചതിൽ സന്തോഷമുണ്ട് കൂട്ടായ പ്രവർത്തനത്തിലൂടെ ഫൊക്കാനയെ മികച്ച പ്രവർത്തന പന്ഥാവിൽ എത്തിക്കാൻ മാധ്യമങ്ങളുടെയും സഹായം ആവശ്യമുണ്ട്.

ഡോ: മാത്യു വർഗീസിന്റെ സംഘടനാ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ഡിട്രോയിട് കേരളാ ക്ലബ് എന്ന സംഘടനയിലൂടെ ആണ്. കേരളാ ക്ലബിന്റെ പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റി, ഡിട്രോയിട് ഏകയുമിനിക്കൽ കമ്മിറ്റി സെക്രട്ടറി, ഡിട്രോയിറ്റ്‌ സെന്റ്   തോമസ്  ഓർത്തഡോക്സ് ചർച്ചിന്റെ സെക്രട്ടറി, ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനം ഫണ്ട് റേസിംഗ് കമ്മിറ്റി അംഗം, അസോസിയേഷൻ ഓഫ് കേരളാ വെറ്റിനറിയൻസ് ഇൻ നോർത്ത് അമേരിക്കയുടെ സ്ഥാപക അംഗം, ഫൊക്കാനയുടെ സ്പെല്ലിങ് ബിയുടെ നാഷണൽ ഡയറക്ടർ തുടങ്ങിയ പദവികൾ അലങ്കരിച്ചിട്ടുള്ള ഡോ: മാത്യു വർഗീസ് പത്തനംതിട്ട പുറമറ്റംകാരനാണ്. 1974ൽ തൃശൂർ വെറ്റിനറി കോളേജിൽ നിന്നും ബിരുദ സമ്പാദനത്തിനു ശേഷം 1978 ഇത് അമേരിക്കയിൽ വന്നു വെറ്റിനറി ഡോക്റ്റർ ആയി മിഷിഗണിൽ താമസിച്ച് പ്രാക്ടീസ് ചെയ്യുന്നു.

ഫൊക്കാനയുടെ സ്പെല്ലിങ് ബീ ഡയറക്ടറായി സേവനം അനുഷ്ടിച്ച ഡോ: മാത്യു വർഗീസിനു സ്പെല്ലിങ് ബീ മത്സരങ്ങൾ വിപുലപ്പെടുത്തണമെന്ന ആഗ്രഹം ഉണ്ട് ഇതിനായി കമ്മ്യുണിറ്റിയുടെ കൂടുതൽ സഹകരണം അദ്ദേഹം ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ റീജിയനുകളിലും സ്പെല്ലിങ് ബീ മത്സരങ്ങൾ കൂടുതൽ ഫലപ്രാപ്തിയിൽ എത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. അംഗ സംഘടനകളുമായി നല്ല ഒരു ബന്ധം പുലർത്തുന്നതിനും, ഫൊക്കാന മലയാളികളുടെ സഹായത്തിനായി കൂടുതൽ മുൻപോട്ടു വരികയും അവരുടെ ഇമ്മിഗ്രേഷൻ സുംബദ്ധമായ കാര്യങ്ങിളിൽ കൂടുതൽ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിനായി എല്ലാ വിവരങ്ങളും ഉള്ള വെബ്സൈറ്റ് പോലെയുള്ള കാര്യങ്ങൾ ഡെവലപ്പ് ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

ഭാര്യ അന്നമ്മ മാത്യൂസ് റിട്ടയേർഡ് നഴ്സ് ആണ്, ഏക മകൾ ആങ്കി ദന്തിസ്റ്റായി ചിക്കാഗോയിൽ ജോലി ചെയ്യുന്നു, ഭർത്താവ് ടോം സാമുവൽ, കൊച്ചുമകൻ ജെയ്ഡൻ.

LEAVE A REPLY

Please enter your comment!
Please enter your name here