ഫൊക്കാന തെരഞ്ഞെടുപ്പ് വിജയകരമായി നടന്നതിൽ ഫൊക്കാനയുടെ മുൻ സെക്രട്ടറി ഡോ. മാമൻ സി ജേക്കബിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയം ആയിരുന്നു. ഫൊക്കാനയുടെ ഫിലാഡൽഫിയയിൽ നടന്ന തെരഞ്ഞെടുപ്പ്, കാനഡാ കണ്‍വന്‍ഷന്റെ അവസാന നിമിഷം നടക്കാനിരുന്ന തെരഞ്ഞെടുപ്പിന് സമയക്കുറവ് കൊണ്ട് ഇലക്ഷൻ നടക്കാതെ വന്നപ്പോൾ, ഇലക്ഷൻ ഒഴിവാക്കിക്കൊണ്ട് ഒരു സമവായത്തിലൂടെ പോകുന്നതിനു വേണ്ടി മുൻ സെക്രട്ടറി മാമൻ സി ജേക്കബ്ന്റെ നേതൃത്തത്തിൽ മുൻ പ്രസിഡന്റ്മാരെ ഉൾപ്പെടുത്തി പന്ത്രണ്ടു അംഗ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
ശ്രീ. മാമൻ സി ജേക്കബ് ചെയർമാൻ ആയുള്ള ഈ കമ്മറ്റി യുടെ പ്രവർത്തനം വളരെ അധികം പ്രശംസ പിടിച്ചുപറ്റിയ ഒരു കാര്യം ആണ്. ഈ കമ്മറ്റിയുടെ പ്രവർത്തനം മൂലം ഫൊക്കാനായിലെ ചേരിതിരിവ് ഒരു പരിധി വരെ ഒഴിവാക്കാനും ക്രിയാന്മകമായ ഒരു ഇലക്ഷൻ നടത്തുന്നതിന് കാരണം ആയി തീരുകയും ചെയ്തു. ഫൊക്കാനയെ സ്നേഹിക്കുന്നവരും, ഫൊക്കാനയെ അമേരിക്കൻ മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട സംഘടനയായി വളർത്തിക്കൊണ്ടു വരുവാൻ മാമൻ സി ജേക്കബിനെ പോലെ ഉള്ള നേതാക്കന്മാരുടെ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണ്. ഫൊക്കാനയുടെ പ്രതിസന്ധി നേരങ്ങളിൽ മുൻകാല നേതാക്കന്മാരുടെ ഇടപെടലുകൾ ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഇത്തവണയും അത്തരത്തിലുള്ള പ്രവർത്തനം ആയിരുന്നു മാമൻ സി ജേക്കബിന്റെ പ്രവത്തനങ്ങളിൽ കാണുവാൻ പറ്റിയത് .
ഒരു സമവാക്യത്തിലൂടെ പോകുന്നതിനു വേണ്ടി പ്രവർത്തിച്ച ഈ കമ്മറ്റിയെയും, കമ്മറ്റിക്ക് നേതൃത്വം നൽകിയ മുൻ സെക്രട്ടറി മാമൻ സി ജേക്കബിനും ഫൊക്കാനായുടെ പേരിൽ എത്ര പ്രശംസിച്ചാലും അത് അധികപറ്റു ആയിരിക്കുകയില്ല.